ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ കുപ്‌വാരയില്‍ നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞ് കയറാന്‍ ശ്രമിച്ച മൂന്ന് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു. കുപ്‌വാരയിലെ കേരൻ സെക്‌ടറില്‍ ഓപ്പറേഷൻ ഇപ്പോഴും തുടരുകയാണെന്ന് സൈന്യം അറിയിച്ചു. നിരവധി ആയുധങ്ങളും മറ്റ് യുദ്ധക്കോപ്പുകളും സൈന്യം കണ്ടെടുത്തിട്ടുണ്ട്.
ചിനാർ കോർപ്‌സ് എന്ന എക്‌സ് അക്കൗണ്ടിലൂടെയാണ് ഇന്ത്യൻ ആർമി വിവരം അറിയിച്ചത്. ജമ്മു കശ്‌മീര്‍ കേന്ദ്രീകരിച്ചുള്ള ഭീകരാക്രമണങ്ങൾ അടുത്തിടെയായി വർധിച്ചുവരുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റ ദിവസം റിയാസിയിൽ തീർഥാടകരുമായി പോയ ഒരു ബസിന് നേരെ തീവ്രവാദികൾ ആക്രമണം നടത്തിയിരുന്നു.