ബെംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ചിത്രങ്ങൾ മോർഫ് ചെയ്‌ത് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച മൂന്ന് പേര്‍ അറസ്റ്റിൽ. രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള മൂന്ന് പേരെയാണ് ബെംഗളൂരു നോർത്ത് ഈസ്റ്റ് ഡിവിഷനിലെ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്‌തത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ഫോട്ടോ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് എടുത്ത പ്രതികള്‍ ഇവ മോർഫ് ചെയ്‌ത് വ്യാജ അക്കൗണ്ടുകള്‍ വഴി പോസ്റ്റ് ചെയ്യുകയായിരുന്നു. ഇതുകൂടാതെ പ്രതികള്‍ മറ്റ് പല സ്ത്രീകളുടെയും ഫോട്ടോ എടുത്ത് മോര്‍ഫ് ചെയ്‌ത് പോസ്റ്റ് ചെയ്യ്തിട്ടുണ്ട്.