കേരളം

kerala

ETV Bharat / bharat

'ഇന്ത്യ ചുട്ടുപൊള്ളും'; കൂടുതല്‍ ഉഷ്‌ണ തരംഗങ്ങള്‍ക്ക് സാധ്യതയെന്ന് ഐഎംഡി - Temperature Will Rise In India

ഇന്ത്യയുടെ വിവിധയിടങ്ങളില്‍ ഇത്തവണ വേനല്‍ ചൂട് അധികരിക്കുമെന്ന് ഇന്ത്യന്‍ കാലാവസ്ഥ വകുപ്പ്. ഉത്തരേന്ത്യയിലും മധ്യേന്ത്യയിലും ഉഷ്‌ണതരംഗത്തിന് സാധ്യത. താപനില വര്‍ധിക്കുന്നതിന് കാരണം എല്‍ നിനോ കാലാവസ്ഥ തുടരുന്നതിനാലെന്ന് റിപ്പോര്‍ട്ട്.

India Meteorological Department  more heatwaves in India  summer season India  വേനൽക്കാലത്ത്‌ കനത്ത ചൂട്‌  ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്
more heatwaves in India

By ETV Bharat Kerala Team

Published : Mar 1, 2024, 8:03 PM IST

ന്യൂഡൽഹി: ഇന്ത്യയിൽ ഇത്തവണ വേനല്‍ക്കാലത്ത്‌ സാധാരണയേക്കാള്‍ കൂടുതല്‍ താപനില അനുഭവപ്പെടാന്‍ സാധ്യതയെന്ന്‌ ഇന്ത്യൻ കാലാവസ്ഥ വകുപ്പ്. വേനല്‍ക്കാലമുടനീളം എൽ നിനോ കാലാവസ്ഥ തുടരുന്നതാണ് താപനില വര്‍ധിക്കാന്‍ കാരണം. നിലവില്‍ ഇന്ത്യയിലെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ തെലങ്കാന, ആന്ധ്രാപ്രദേശ്, കർണാടക എന്നിവിടങ്ങളിലും കൂടാതെ മഹാരാഷ്‌ട്രയുടെയും ഒഡിഷയുടെയും പല ഭാഗങ്ങളിലും സാധാരണയേക്കാൾ കൂടുതൽ ചൂടാണ് അനുഭവപ്പെടുന്നത്.

അതേസമയം മാർച്ചിൽ രാജ്യത്ത് സാധാരണയിലും കൂടുതൽ മഴ ലഭിക്കാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. മാർച്ച് മുതൽ മെയ് വരെയുള്ള കാലയളവിൽ രാജ്യത്തിന്‍റെ ഭൂരിഭാഗം പ്രദേശങ്ങളിലും സാധാരണയിലും കൂടുതലും കുറഞ്ഞതുമായ താപനിലയും ഇന്ത്യ കാണാനിടയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥ വകുപ്പ് ഡയറക്‌ടർ ജനറൽ മൃത്യുഞ്ജയ് മൊഹപത്ര വാർത്താസമ്മേളനത്തിൽ പറഞ്ഞു. മാർച്ചിൽ ഉത്തരേന്ത്യയിലും മധ്യേന്ത്യയിലും ഉഷ്‌ണതരംഗ സാഹചര്യങ്ങൾ പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details