കേരളം

kerala

By ETV Bharat Kerala Team

Published : Mar 1, 2024, 6:11 PM IST

ETV Bharat / bharat

ആകാശത്ത് വട്ടമിട്ട് പറന്നത് 40 മിനിറ്റ്; തകരാറിലായ വിമാനം സുരക്ഷിതമായി താഴെയിറക്കി

ഇന്ത്യന്‍ വ്യോമസേനയുടെ വിമാനം തകരാറിലായി. ലാന്‍ഡിങ് സാധ്യമായത് 40 മിനിറ്റ് ശേഷം ട്രബിള്‍ ഷൂട്ടിങ് വിജയകരമായതോടെ.

Indian Air Force Plane  Plane Technical Fault  ഇന്ത്യന്‍ വ്യോമസേന വിമാനം  ട്രബിള്‍ ഷൂട്ടിങ്  വ്യോമസേനയുടെ വിമാനം തകരാറിലായി
technical-fault-of-indian-air-force-plane

തകരാറിലായ വിമാനം ആകാശത്ത് വട്ടമിട്ട് പറക്കുന്നു

ഹൈദരാബാദ് : പരിശീലന പറക്കലിനിടെ സാങ്കേതിക തകരാര്‍ സംഭവിച്ച ഇന്ത്യന്‍ വ്യോമസേനയുടെ വിമാനം സുരക്ഷിതമായി താഴെയിറക്കി. തകരാര്‍ മൂലം താഴെയിറക്കാന്‍ കഴിയാതിരുന്ന വിമാനം 40 മിനിറ്റ് ആകാശത്ത് വട്ടമിട്ട് പറന്നതിന് പിന്നാലെ ട്രബിള്‍ ഷൂട്ടിങ് വിജയകരമായതോടെയാണ് താഴെയിറക്കിയത്. ഇന്ന് (മാര്‍ച്ച് 1) ഉച്ചയോടെയാണ് പരിശീലന പറക്കലിനിടെ വിമാനത്തില്‍ സാങ്കേതിക തകരാറുണ്ടായത്.

വിമാനത്തില്‍ രണ്ട് പൈലറ്റുമാരാണുണ്ടായിരുന്നത്. സംഭവത്തിന് പിന്നാലെ പൈലറ്റുമാര്‍ വിമാനം താഴെയിറക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല. ഇതിന് പിന്നാലെ ബേഗംപേട്ട് വിമാനത്താവളത്തില്‍ വിവരം അറിയിച്ചിരുന്നു. സാങ്കേതിക തകരാര്‍ സംഭവിച്ചതോടെ താഴെയിറക്കാനായിരുന്നില്ല.

അതുകൊണ്ട് തന്നെ വിമാനത്തില്‍ ഇന്ധനം തീരുമ്പോള്‍ മാത്രമെ ലാന്‍ഡിങ് സാധ്യമാകൂവെന്നായിരുന്നു നേരത്തെ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതിനിടെയാണ് സാങ്കേതിക തകരാര്‍ പരിഹരിച്ച് വിമാനം താഴെയിറക്കിയത്.

ABOUT THE AUTHOR

...view details