കേരളം

kerala

ETV Bharat / bharat

ശിവകാശി പടക്ക നിർമാണശാലയിലെ സ്‌ഫോടനം; പരിക്കേറ്റവരെ സന്ദർശിച്ച് മന്ത്രി കെകെഎസ്എസ്ആർ രാമചന്ദ്രൻ - പടക്ക നിർമ്മാണശാലയിൽ സ്‌ഫോടനം

വിരുദുനഗറിലെ പടക്ക നിർമാണ യൂണിറ്റിൽ ഇന്നലെ (17.02.2024) ഉണ്ടായ സ്‌ഫോടനത്തിൽ 10 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു.

Sivakasi fireworks incident  Minister KKSSR Ramachandran  ശിവകാശി പടക്ക നിർമ്മാണശാല  പടക്ക നിർമ്മാണശാലയിൽ സ്‌ഫോടനം  കെകെഎസ്എസ്ആർ രാമചന്ദ്രൻ
Tamil Nadu Minister

By ETV Bharat Kerala Team

Published : Feb 18, 2024, 7:28 AM IST

ശിവകാശി (തമിഴ്‌നാട്) : ശിവകാശി അപകടത്തിൽ പരിക്കേറ്റവരെ തമിഴ്‌നാട് മന്ത്രി കെകെഎസ്എസ്ആർ രാമചന്ദ്രൻ സന്ദർശിച്ചു. പടക്ക നിർമാണ യൂണിറ്റിലുണ്ടായ സ്‌ഫോടനത്തിൽ ജില്ല കലക്‌ടർ ഉചിതമായ നടപടി സ്വീകരിച്ചതായി അദ്ദേഹം അറിയിച്ചു (Tamil Nadu Minister Ramachandran On Sivakasi Fireworks Incident).

വിരുദുനഗറിലെ പടക്ക നിർമാണ യൂണിറ്റിൽ ശനിയാഴ്‌ചയുണ്ടായ സ്‌ഫോടനത്തിൽ പത്ത് പേർ മരിച്ചിരുന്നു. ദുരന്തത്തിൽ ജില്ല കലക്‌ടർ ഉചിതമായ നടപടി സ്വീകരിച്ചു. മുമ്പ് പടക്ക ഫാക്‌ടറി പൊട്ടിത്തെറിച്ചിട്ടുണ്ടെങ്കിലും ചട്ടങ്ങൾ പാലിക്കാത്തതിന്‍റെ പേരിൽ 30 ഫാക്‌ടറികൾ അടച്ചുപൂട്ടിയിരുന്നു. ഇത്തരം ദുരന്തങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി രാമചന്ദ്രൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

പടക്ക നിർമാണശാലയിലെ തൊഴിലാളികൾക്ക് ശരിയായ പരിശീലനം ലഭിച്ചില്ലായിരുന്നെന്നും മനുഷ്യ പിഴവ് മൂലമാണ് അപകടം സംഭവിച്ചതെന്നും അത്തരം ഫാക്‌ടറികൾക്കെതിരെ ഞങ്ങൾ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പടക്ക നിർമാണ യൂണിറ്റിലുണ്ടായ വൻ സ്‌ഫോടനത്തിൽ മൂന്നു പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.

Also Read: പടക്കനിർമാണ ശാലയില്‍ സ്ഫോടനം, 10 മരണം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ശനിയാഴ്‌ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടമുണ്ടായതെന്ന് വിരുദുനഗർ ജില്ല കലക്‌ടർ ജയശീലൻ പറഞ്ഞു. പരിക്കേറ്റവരെ ശിവകാശി ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും ഈ പ്ലാൻ്റിൻ്റെ ലൈസൻസ് യഥാവിധി നേടിയിട്ടുണ്ടെന്നും അത് പ്രാബല്യത്തിലാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. വിശദമായ അന്വേഷണത്തിന് ജില്ല റവന്യൂ ഓഫിസറുടെ നേതൃത്വത്തിൽ ഉത്തരവിട്ടു.

ABOUT THE AUTHOR

...view details