ചെന്നൈ: മുൻ എംഎൽഎയും നടനുമായ കരുണാസിന്‍റെ ബാഗിൽ നിന്ന് 40 വെടിയുണ്ടകൾ കണ്ടെത്തി. ഞായറാഴ്‌ച ചെന്നൈ വിമാനത്താവളത്തില്‍ വെച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് താരത്തിന്‍റെ ബാഗിൽ നിന്ന് വെടിയുണ്ടകൾ കണ്ടെത്തിയത്. തിരുച്ചിയിലേക്ക് പോകാനായി ചെന്നൈ വിമാനത്താവളത്തില്‍ എത്തിയതായിരുന്നു താരം.
എന്നാല്‍ ചോദ്യം ചെയ്യലിൽ തന്‍റെ കൈവശം സാധുവായ രേഖകൾ ഉണ്ടെന്ന് നടന്‍ പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞു. മാതൃക പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ തോക്ക് ഡിണ്ടിഗൽ പൊലീസ് സ്‌റ്റേഷനിൽ ഏൽപിച്ചതാണെന്നും വെടിയുണ്ടകൾ അബദ്ധത്തിൽ ബാഗിൽ വച്ചതാണെന്നും അദ്ദേഹം പറഞ്ഞു.