കേരളം

kerala

ETV Bharat / bharat

നടൻ സുശാന്ത് സിങ് രാജ്‌പുത്തിന്‍റെ 38ാം ജന്മദിനം; ഓർമകളിൽ - ശ്വേത കീർത്തി സിങ് - സുശാന്ത് സിംഗ് രാജ്‌പുത് ജന്മദിനം

Sushant Singh birth anniversary: ഞാൻ പുസ്‌തകമെഴുതിയത് സുശാന്തിന്‍റെ മരണത്തിലുണ്ടായ വേദനയോട് പൊരുത്തപ്പെടാൻ - ശ്വേത കീർത്തി സിങ്

Sushant Singh Rajput birthday  Shweta Singh Kirti  Sushant Singh birth anniversary  സുശാന്ത് സിംഗ് രാജ്‌പുത് ജന്മദിനം  നടൻ സുശാന്ത് സിംഗ് രാജ്‌പുത്
Etv BharatLove you forever: Sushant Singh Rajput's sister shares video collage on his 38th birth anniversary

By ETV Bharat Kerala Team

Published : Jan 21, 2024, 3:11 PM IST

ഹൈദരാബാദ് : അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്‌പുത്തിന്‍റെ 38ാം ജന്മദിനം. (Sushant Singh Rajput Birthday). ജന്മദിനത്തിൽ താരത്തിന്‍റെ ഓർമകളും ചിത്രങ്ങളും പങ്കുവെച്ചിരിക്കുകയാണ് സഹോദരി ശ്വേത കീർത്തി സിങ്.

ഗുഡിയാ ഡി എന്ന് വിശേഷിപ്പിച്ചാണ് സുശാന്തിന്‍റെ സഹോദരി ശ്വേത കീർത്തി സിങ് ഫോട്ടോ പങ്കുവെച്ചത്. ഫോട്ടോയ്‌ക്കൊപ്പം താരത്തിന്‍റെ ഓർമകളുണർത്തുന്ന ഒരു വീഡിയോയും കീർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

ശ്വേത കീർത്തി സിങ്പോസ്റ്റിൽ പറഞ്ഞത് ഇങ്ങനെ : എന്‍റെ പ്രിയപ്പെട്ട സോനാ സാ ഭായിക്ക് ജന്മദിനാശംസകൾ. കാണാമറയത്തിരുന്നാലും ഞാൻ നിന്നെ എന്നും സ്‌നേഹിക്കുന്നു. നീ ഒരിക്കലും ആരിൽ നിന്നും അകലുന്നില്ല, എന്നും ദശലക്ഷങ്ങളുടെ മനസിൽ നീ ജീവിക്കും, നീ മറ്റുള്ളവരുടെ മുൻപിൽ എന്നും നന്മയുള്ളവനായിരിക്കും.

ദൈവതുല്യനും, ഉദാരമനസ്‌കനുമാകാൻ നിന്നെയാണ് ആയിരങ്ങൾ മാതൃകയാക്കിയത്. മുൻപോട്ട് പോകാനുള്ള ഒരേ ഒരു വഴി ദൈവത്തിനോട് അടുത്ത് നിൽകുക എന്നതാണ് അതിൽ നിനക്ക് അഭിമാനിക്കാം.

3...2...1..ഞങ്ങളുടെ വഴികാട്ടിക്ക് ജന്മദിനാശംസകൾ

നീ ഇനിയും വെളിച്ചമായി ഞങ്ങൾക്ക് വഴികാണിക്കട്ടെ. ഒരുപാട് ആരാധകരാണ് ഈ പോസ്റ്റിൽ പ്രതികരിച്ചത്. അങ്ങ് സ്വർഗത്തിൽ ഇരിക്കുമ്പോഴും നിങ്ങൾ അവന് നിറയെ ആശംസകളും, സ്‌നേഹവും നൽകുന്നു. നിങ്ങൾ നൽകുന്ന സ്‌നേഹവും, വാത്സല്യവും, ആശംസകളും കണ്ട് അവൻ സന്തോഷിക്കും. ഒരു ആരാധകന്‍റെ ആശംസയ്‌ക്ക് മറുപടിയായി ശ്വേത കീർത്തി സിങ് പറഞ്ഞു. തൊട്ടുപിന്നാലെ നിരവധി സെലിബ്രിറ്റികളും സുഹൃത്തുക്കളും പോസ്റ്റിൽ സ്‌നേഹം പ്രകടിപ്പിച്ചു.

അമേരിക്കയിൽ താമസിക്കുന്ന ശ്വേത കീർത്തി സിങ് സഹോദരൻ സുശാന്തിനെക്കുറിച്ച് എഴുതിയ പുസ്‌തകമാണ് 'പെയിൻ എ പോർട്ടൽ ടു എൻലൈറ്റ്‌മെന്‍റ് '(PAIN:A Portal to Enlightenment). പുസ്‌തകത്തിൽ ശ്വേത ഇങ്ങനെ പറഞ്ഞിട്ടുണ്ട്, അച്ഛനും അമ്മയ്‌ക്കും ആദ്യത്തെ കുട്ടി നഷ്‌ടപ്പെതിനാൽ, താൻ ജനിച്ചതിന് ശേഷം ഒരു ആൺകുട്ടി വേണമെന്ന് മാതാപിതാക്കൾ ഒരുപാട് ആഗ്രഹിച്ചു. ഒരു ആൺകുട്ടിയെ വേണമെന്ന് കുടുംബാംഗങ്ങൾ പലപ്പോഴും തന്നോട് പറഞ്ഞിട്ടുണ്ട്.

അങ്ങനെ ഒരുപാട് കാത്തിരിപ്പിനും പ്രാർത്ഥനയ്‌ക്കും ശേഷം 1986 ജനുവരി 12 നാണ് സുശാന്ത് ജനിച്ചത് (Sushant Singh Rajput). തന്‍റെ സഹോദരന്‍റെ മരണവുമായി പൊരുത്തപ്പെടാനുള്ള ആത്മീയ പാതയായാണ് ഞാൻ ഈ "പെയിൻ എ പോർട്ടൽ ടു എൻലൈറ്റ്‌മെന്‍റ് " എന്ന പുസ്‌തകം എഴുതിയത്. 2020 ലാണ് ബോളിവുഡ് സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ചു കൊണ്ട് സുശാന്ത് സിങ് മരിച്ചത്.

ABOUT THE AUTHOR

...view details