ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്‍റെ ഫാക്‌ട് ചെക്കിങ് യൂണിറ്റിന്‍റെ പ്രവർത്തനം താത്കാലികമായി സ്റ്റേ ചെയ്‌ത് സുപ്രീം കോടതി. വിഷയം അഭിപ്രായ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി വിധി. ബോംബെ ഹൈക്കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ വിധി പറയും വരെയാണ് സ്‌റ്റേ. ചീഫ് ജസ്‌റ്റിസ് ഡി വൈ ചന്ദ്രചൂഡിന്‍റെ അധ്യക്ഷതയില്‍ ജസ്‌റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് വിധി പ്രസ്‌താവിച്ചത്.
ഇന്നലെ (20-03-2024) യാണ് കേന്ദ്ര ഇലക്‌ട്രോണിക്‌സ്, ഐടി മന്ത്രാലയം പ്രസ് ഇൻഫർമേഷൻ ബ്യൂറോയ്ക്ക് കീഴില്‍ ഫാക്‌ട് ചെക്കിങ് യൂണിറ്റ് ആരംഭിച്ചതായി വിജ്ഞാപനമിറക്കിയത്. കേന്ദ്ര സർക്കാരുമായോ ഏജൻസികളുമായോ ബന്ധപ്പെട്ട തെറ്റായ വിവരങ്ങൾ സോഷ്യൽ മീഡിയ സൈറ്റുകളിൽ കണ്ടെത്തിയാല്‍ നീക്കം ചെയ്യാനാണ് യൂണിറ്റ് സ്ഥാപിച്ചത്.