ന്യൂഡൽഹി: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കാണുന്നതും സൂക്ഷിക്കുന്നതും കുറ്റകരമെന്ന് സുപ്രീം കോടതി. ഇത്തരം അശ്ലീലചിത്രങ്ങൾ ഡൗൺലോഡ് ചെയ്യുകയും കാണുകയും ചെയ്യുന്നത് പോക്‌സോ നിയമപ്രകാരവും ഐടി നിയമപ്രകാരവും കുറ്റകരമല്ലെന്ന മദ്രാസ് ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. പോക്സോ നിയമപ്രകാരമാണ് ഇത് കുറ്റകരമാകുക.
ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് അടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്. ചൈൽഡ് പോർണോഗ്രാഫി എന്ന പദം ഉപയോഗിക്കരുതെന്നും സുപ്രീം കോടതി നിർദേശിച്ചു. പകരം കുട്ടികളെ 'ലൈംഗികമായി ചൂഷണം ചെയ്യുന്നതും ദുരുപയോഗം ചെയ്യുന്നതുമായ വസ്‌തുക്കൾ' എന്നാക്കണം. ഇതിനായി ഓർഡിനൻസ് പുറപ്പെടുവിക്കാൻ പാർലമെന്‍റിന് സുപ്രീം കോടതി നിർദേശം നൽകി.