വേനല്‍ക്കാലമായതോടെ അസഹനീയമായ ചൂടാണ് അനുഭവപ്പെടുന്നത്. ഇതോടെ അമിതമായ ദാഹവും നമ്മെ തളര്‍ത്തുന്നു(soda alternatives). പലപ്പോഴും ദാഹമകറ്റാന്‍ നാം സോഡയെ ആശ്രയിക്കുന്നു. എന്നാല്‍ സോഡയടക്കമുള്ള കാര്‍ബണേറ്റഡ് പാനീയങ്ങള്‍ സൃഷ്‌ടിക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ ചെറുതല്ല. സോഡ അടങ്ങിയ പാനീയങ്ങള്‍ നമ്മെ അമിതവണ്ണവും വൃക്ക രോഗങ്ങളുമടക്കമുള്ള പ്രശ്നങ്ങളിലേക്കും നയിക്കുന്നു. അമിത വണ്ണമുള്ള കുട്ടികളില്‍ 61 ശതമാനവും മുതിര്‍ന്നവരില്‍ 50 ശതമാനവും നിത്യവും സോഡ കുടിക്കുന്നവരാണെന്നൊരു പഠനം 2017 നവംബറില്‍ ഒബിസിറ്റിയില്‍ പ്രസിദ്ധീകരിച്ചിരുന്നു. 2013-2014ലെ സര്‍വേ അനുസരിച്ചുള്ള കണക്കുകളായിരുന്നു അത്. 2003-04ല്‍ ഇത് യഥാക്രമം 80,62 എന്ന തോതിലായിരുന്നു(Fruit juice).
രണ്ടിനും പത്തൊന്‍പതിനുമിടയില്‍ പ്രായമുള്ള 18,600 കുട്ടികളെയും 20 വയസിന് മുകളിലുള്ള 27,652 പേരെയും സര്‍വെയില്‍ ഉള്‍പ്പെടുത്തിയിരുന്നു(Vegetable juice). ഇതിന് പുറമെ സോഡയുടെ ഉപഭോഗം ഹൃദ്രോഗങ്ങള്‍ക്കും പക്ഷാഘാതത്തിനും വന്‍കുടലിലെ അര്‍ബുദത്തിനും ഇവ വഴിയുള്ള മരണത്തിനും കാരണമാകുമെന്നൊരു പഠനം 2019 സെപ്റ്റബറില്‍ ജാമ ഇന്‍റേണല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ചിരുന്നു(Coconut water).
ശരിക്കും യാതൊരു പോഷകാംശവും ഇല്ലാത്തൊരു പാനീയമാണ് സോഡ. ഇത് കുടിക്കുന്നത് കൊണ്ട് ശരീരത്തിന് യാതൊരു പ്രയോജനവുമില്ലെന്നാണ് എവരി ഡേ ഹെല്‍ത്തിന്‍റെ പോഷകാഹാരവിദഗ്ദ്ധ കെല്ലി കെന്നഡി പറയുന്നത്. ഒരു കുപ്പി സോഡയില്‍ 36.8 ഗ്രാം പഞ്ചസാര അടങ്ങിയിരിക്കുന്നുവെന്നാണ് അമേരിക്കന്‍ കാര്‍ഷിക വകുപ്പിന്‍റെ കണക്ക്. ഇത് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ ശുപാര്‍ശ പ്രകാരം ഒരു സ്‌ത്രീക്ക് ഒരു ദിവസം വേണ്ടതിന്‍റെ ഒന്നര മടങ്ങ് കൂടുതലാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. മധുരം ചേര്‍ത്ത എല്ലാത്തിനും നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നു. ഇതിന് പകരം നിത്യവും മധുരമില്ലാത്ത കാപ്പിയോ ചായയോ വെള്ളമോ കുടിക്കുന്നത് ടൈപ്പ്2 പ്രമേഹ സാധ്യത 25ശതമാനം കുറയ്ക്കുന്നു.
സോഡ നിത്യവും ഉപയോഗിക്കുന്നവര്‍ക്ക് നല്ല ആഹാരം കഴിക്കാനാകില്ലെന്നും കെല്ലി ചൂണ്ടിക്കാട്ടുന്നു. സോഡയ്ക്ക് പകരം കുടിക്കാനാകുന്ന നിരവധി പോഷക പ്രദമായ പാനീയങ്ങളുണ്ട്. അവയില്‍ ചിലത് പരിചയപ്പെടാം.
സാധാരണ വെള്ളം
പണ്ട് മുതല്‍ നമ്മള്‍ കുടിക്കുന്ന സാധാരണ വെള്ളം തന്നെയാണ് സോഡയ്ക്ക് പകരമുള്ള ഏറ്റവും നല്ല പ്രതിവിധി.സ്വാദിഷ്‌ടമായ രുചികള്‍ ചേര്‍ത്ത് സാധാരണ വെള്ളം തന്നെ കുടിക്കാം. വിപണിയില്‍ ഇത്തരം ധാരാളം പാനീയങ്ങള്‍ ലഭ്യമാണ്. എന്നാല്‍ ഇവയിലെല്ലാം തന്നെ കൃത്രിമ മധുരവും നിറവും രുചിയും മറ്റുമാണ് ഉള്ളത്. ഇതിനെ സ്വാഭാവികമായി ചില രുചികള്‍ നല്‍കി നമുക്ക് ഇവ വീട്ടില്‍ തയാറാക്കാം. നിങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഫലങ്ങളോ പച്ചക്കറികളോ ആയൂര്‍വേദ മരുന്നുകളോ സുഗന്ധ വ്യഞ്ജനങ്ങളോ ചേര്‍ത്ത് ഇവ തയാറാക്കാം. നാരങ്ങ, ഓറഞ്ച്, തണ്ണിമത്തന്‍, വെള്ളരി, തുടങ്ങിയവ ചേര്‍ത്ത് ഇത്തരം പാനീയങ്ങള്‍ തയാറാക്കാം. ഐസിട്ടതോ തണുപ്പിച്ചതോ ആയ വെള്ളത്തില്‍ ഇവ പരീക്ഷിക്കാം. ഐസ്ക്യൂബ് ട്രേയില്‍ അരിഞ്ഞ പഴങ്ങള്‍ വച്ച ശേഷം വെള്ളവും ചേര്‍ത്ത് തണുപ്പിക്കാം. നിറമുള്ള പഴങ്ങളാകണം ഇങ്ങനെ ഉപയോഗിക്കേണ്ടത്.
ചൂടുള്ളതോ തണുപ്പിച്ചതോ ആയ ഗ്രീന്‍ ടീ
പലതരം അര്‍ബുദങ്ങള്‍ തടയുന്നതിന് ഏറെ ഫലപ്രദമാണ് ഗ്രീന്‍ ടീയെന്ന് നേരത്തെ തന്നെ ചില പഠനങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ഇതന് പുറമെ ഹൃദ്രോഗങ്ങള്‍, അമിത വണ്ണം, കരള്‍ രോഗങ്ങള്‍, ടൈപ്പ് 2 പ്രമേഹം തുടങ്ങിയവ തടയാനും ഗ്രീന്‍ടീ ഫലപ്രദമാണ്. ഇതില്‍ കലോറിയില്ലാത്തതിനാല്‍ ഉയര്‍ന്ന തോതില്‍ ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയിരിക്കുന്നു. വിവിധതരം ഗ്രീന്‍ടീകള്‍ ലഭ്യമാണ്. ചൂടോടെയോ തണുപ്പിച്ചോ ഇതുപയോഗിക്കാവുന്നതാണ്.
ദാഹമകറ്റാന്‍ വിലക്കൂടിയ വിറ്റാമിന്‍ അടങ്ങിയ പാനീയങ്ങളോ പഞ്ചസാര ചേര്‍ത്ത സോഡയോ വാങ്ങിക്കുടിക്കേണ്ടതില്ല. നല്ല മധുരമുള്ള മാതളമോ മുന്തിരയോ ഉപയോഗിച്ച് വീട്ടില്‍ നല്ല കട്ടിയുള്ള പഴച്ചാറുകള്‍ തയാറാക്കാവുന്നതാണ്. മുന്തിരിച്ചാറുകള്‍ നമ്മുടെ ഹൃദയത്തെ സംരക്ഷിക്കും. ഹൃദയത്തിന് ഏത് തരം മുന്തിരിയാണ് അഭികാമ്യം എന്ന കാര്യം ശാസ്‌ത്രജ്ഞര്‍ വ്യക്തമാക്കിയിട്ടില്ല.
അതേസമയം പഴച്ചാറുകളില്‍ പഞ്ചസാര ചേര്‍ത്ത് ഉപയോഗിക്കുന്നത് അത്ര നന്നല്ലെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. ഇതിനൊപ്പം പഴങ്ങളിലുള്ള നാരുകള്‍ പഴച്ചാറുകളില്ലെന്നതും ഇതിന്‍റെ ഒരു പോരായ്‌മയാണ്. സോഡയോടുള്ള നിങ്ങളുടെ ആഭിമുഖ്യം ഒഴിവാക്കാന്‍ ആകുന്നില്ലെങ്കില്‍ വല്ലപ്പോവും ഇതിനെ അല്‍പ്പം ആരോഗ്യകരമാക്കി ഉപയോഗിക്കാവുന്നതാണ്. നാരങ്ങ ചേര്‍ത്ത് അല്‍പ്പം മധുരവും കൂടി ഉപയോഗിക്കാം.ഇത് കലോറി രഹിതവും കാര്‍ബോ ഹൈഡ്രേറ്റുകള്‍ കുറഞ്ഞ തോതില്‍ അടങ്ങിയതുമാണ്. സോഡയും പഞ്ചസാരയും വിശപ്പില്ലാതാക്കുമെന്നൊരു പഠനം പുറത്ത് വന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമുണ്ട്.
റെഡ് വൈന്‍ മിതമായി ഉപയോഗിക്കുന്നത് നല്ലതാണ്. കോള ഉപയോഗിക്കുന്നതിനെക്കാള്‍ എപ്പോഴും നല്ലതാണ് ഒരു ഗ്ലാസ് വൈന്‍ കുടിക്കുന്നത്. പ്രത്യേകിച്ച് ചുവന്ന നിറമുള്ള വൈനുകള്‍. ഇതിന് ചില ആരോഗ്യ ഗുണങ്ങളുണ്ട്. ഹൃദയാരോഗ്യത്തിന് ഏറെ നല്ലതാണ്. ചിലതരം അര്‍ബുദങ്ങളെ തടയാനും ഇത് സഹായിക്കും. ചുവന്ന വൈനിലെ ആന്‍റി ഓക്‌സിഡന്‍റ് സംയുക്തമാണ് അര്‍ബുദ കോശങ്ങളില്‍ നിന്ന് നമുക്ക് സംരക്ഷണമേകുന്നത്. അതേസമയം ഇത് മിതമായ തോതില്‍ ആണെങ്കില്‍ മാത്രമേ ഈ ആരോഗ്യഗുണങ്ങള്‍ ഉണ്ടാകൂ എന്നും പഠനം പറയുന്നു. ഇപ്പോള്‍ നിങ്ങള്‍ മദ്യം ഉപയോഗിക്കുന്നവരല്ലെങ്കില്‍ ഇത്തരം ഗുണങ്ങളുണ്ടെന്ന് കരുതി ഇവ ശീലിക്കേണ്ടതില്ല.
മദ്യപാനം ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകളുടെ മരണകാരണമാകുന്ന ഏഴാമത്തെ ഘടകമാണ്. സ്‌ത്രീകള്‍ നിത്യവും നാല് ഔണ്‍സ് റെഡ് വൈന്‍ മാത്രമേ കുടിക്കാവു എന്നാണ് മെഡിസിന്‍ പ്ലസിന്‍റെ ശുപാര്‍ശ. പുരുഷന്‍മാര്‍ എട്ട് ഔണ്‍സും.
പച്ചക്കറികള്‍ കൊണ്ടുള്ള ജ്യൂസ്