റായ്‌പൂര്‍:കളിപ്പാട്ടത്തിനായിഅനുജത്തിയോട് വഴക്കിട്ട പെൺകുട്ടി അച്ഛന്‍റെ മർദനമേറ്റ് കൊല്ലപ്പെട്ടു. ഛത്തീസ്‌ഗഡിലെ ജഞ്ജഗീർ ചമ്പയിലാണ് അതി ദാരുണമായ സംഭവമുണ്ടായത്. സഹോദരിമാർ തമ്മിൽ കളിപ്പാട്ടത്തിനായി വഴക്കിട്ടതിനെ തുടർന്ന് പ്രകോപിതനായ പിതാവ് ഇരുവരെയും നിഷ്‌കരുണം മർദിക്കുകയായിരുന്നു.
സംഭവത്തിൽ ജഞ്ജഗീർ ചമ്പ സ്വദേശിയായ സൽമാനെ പൊലീസ് അറസ്റ്റ് ചെയ്‌തു. സൽമാന്‍റെ മൂത്തമകളും ഇളയമകളും കളിക്കുന്നതിനിടയിൽ ഒരേ കളിപ്പാട്ടത്തിനായി വഴക്കിടുകയായിരുന്നു. വഴക്കു ഏതാനും മിനുട്ടുകൾ നീണ്ടതോടെ സൽമാൻ കോപിതനാകുകയും ഇരുവരെയും പൊതിരെ തല്ലുകയുമായിരുന്നു.
തുടർന്ന് അബോധാവസ്ഥയിലായ കുട്ടികളെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. ചികിത്സയിലിരിക്കെയാണ് മൂത്ത കുട്ടിയുടെ മരണം സംഭവിക്കുന്നത്. ഇളയമകൾ അത്യാസന്ന നിലയിൽ ചികിത്സയിൽ കഴിയുകയാണ്.
Also Read: ഭാര്യയുമായി തര്‍ക്കം, പിന്നാലെ കഴുത്തറുത്ത് കൊലപ്പെടുത്തി; മൃതദേഹം കഷണങ്ങളാക്കി ഭര്‍ത്താവിന്‍റെ ക്രൂരത
സൽമാൻ സ്ഥിരമായി വീട്ടിൽ വഴക്കിടാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഇതേ തുടർന്ന് ഇയാളുടെ ഭാര്യ ഉപേക്ഷിച്ചു പോയിരുന്നു. എന്നാൽ കുട്ടികളെ ഭാര്യയോടൊപ്പം പോകാൻ ഇയാൾ അനുവദിച്ചിരുന്നില്ലെന്നും പൊലീസിന്‍റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്‌തായി പൊലീസ് അറിയിച്ചു.