കേരളം

kerala

ETV Bharat / bharat

ഗായകന്‍ സിദ്ദു മൂസെവാലയുടെ അമ്മ ഗര്‍ഭിണിയോ? അഭ്യൂഹങ്ങളോട് പ്രതികരിച്ച് കുടുംബം - sidhu moosewala mother pregnancy

പഞ്ചാബി ഗായകന്‍ സിദ്ദുമൂസെവാലയുടെ അമ്മ ഗര്‍ഭിണിയാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ഏറെ നാളായി പ്രചരിച്ചിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തിന്‍റെ പിതാവ് അക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ്.

Sidhu Moosewala  mother pregnancy  father statement  Punjabi singer
Sidhu Moosewala's Father Clarifies On 'Pregnancy Rumours' About Late Singer's Mother

By ETV Bharat Kerala Team

Published : Mar 12, 2024, 8:13 PM IST

ചണ്ഡിഗഢ്: അന്തരിച്ച പഞ്ചാബി ഗായകന്‍ ശുഭദീപ് സിങ് സിദ്ദു എന്ന സിദ്ദു മൂസെവാലയുടെ അമ്മ ചരണ്‍ കൗര്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്തകളോട് പ്രതികരിച്ച് ഗായകന്‍റെ പിതാവ് രംഗത്ത്. ജനങ്ങള്‍ ഇത്തരം അഭ്യൂഹങ്ങളുടെ വലയില്‍ ആരും വീഴരുതെന്നാണ് ബാല്‍കൗര്‍ സിങ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്(Sidhu Moosewala).

മൂസെവാലയുടെ അമ്മ രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിക്കുന്നുവെന്നാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ഐവിഎഫിലൂടെയാണ് ഇവര്‍ ഗര്‍ഭിണിയായതെന്നും ഈ മാസം അവസാനത്തോടെ പ്രസവം നടക്കുമെന്നുമാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്(mother pregnancy).

എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ അദ്ദേഹത്തിന്‍റെ കുടുംബം ഔദ്യോഗിക പ്രസ്‌താവനകള്‍ ഒന്നും നടത്തിയിരുന്നില്ല. മാസങ്ങളായി ഗായകന്‍റെ അമ്മ പുറത്ത് പോകുന്നില്ല. ഇവര്‍ വൈദ്യ സംഘത്തിന്‍റെ മേല്‍നോട്ടത്തിലാണെന്നും കുടുംബത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് ഇക്കാര്യത്തില്‍ വിശദമായ ഫെയ്സ്ബുക്ക് പോസ്റ്റുമായി ഗായകന്‍റെ പിതാവ് രംഗത്ത് എത്തിയിരിക്കുന്നത്. സിദ്ദുവിനെക്കുറിച്ചും ഞങ്ങളുടെ കുടുംബത്തെക്കുറിച്ചും ചിന്തകളുള്ള എല്ലാവരോടും നന്ദി പറഞ്ഞ് കൊണ്ടാണ് ഫെയ്സ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. എന്നാല്‍ ഞങ്ങളുടെ കുടുംബത്തെക്കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ ആരും വിശ്വസിക്കരുതെന്നും അദ്ദേഹം കുറിച്ചിരിക്കുന്നു. എന്തെങ്കിലും വാര്‍ത്തകള്‍ ഉണ്ടെങ്കില്‍ അക്കാര്യം തങ്ങള്‍ നേരിട്ട് തന്നെ എല്ലാവരെയും അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു(father statement).

മൂസെവാലയുടെ അമ്മയെക്കുറിച്ച് പല അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. അമ്മ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയെന്നാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. അവര്‍ ആശുപത്രിയിലാണെന്നും വാര്‍ത്തകള്‍ പരക്കുന്നു.

സിദ്ദുമൂസെവാല ഒറ്റമകനായിരുന്നു. മൂസെവാലയുടെ അമ്മയ്ക്ക് 58 വയസുണ്ട്. പിതാവിന് 60ഉം. നിയമസഭാ തെരഞ്ഞെടുപ്പില്‍ മന്‍സയില്‍ നിന്ന് 2022ല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ ജനവിധി തേടിയ മൂസെവാലയെ അക്കൊല്ലം മെയ് 29ന് അക്രമികള്‍ വെടി വച്ച് കൊല്ലുകയായിരുന്നു. മന്‍സ ജില്ലയിലെ ജവഹര്‍ക്കെ ഗ്രാമത്തില്‍ വച്ചാണ് കാറിനുള്ളിലേക്ക് നിറയൊഴിച്ച് അക്രമികള്‍ അദ്ദേഹത്തെ കൊലപ്പെടുത്തിയത്.

Also Read: സിദ്ദു മൂസേവാല വധക്കേസിൽ പുതിയ വഴിത്തിരിവ്: പഞ്ചാബി ഗായികയെ ചോദ്യം ചെയ്‌ത് എൻഐഎ

ABOUT THE AUTHOR

...view details