കേരളം

kerala

ETV Bharat / bharat

വിവിധ രാജ്യങ്ങളിലായി കഴിഞ്ഞ വര്‍ഷം 86 ഇന്ത്യക്കാർ ആക്രമിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്‌തു, കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഇരയാക്കപ്പെട്ടത് 172 പേര്‍; ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത് - INDIANS ATTACKED IN ABROAD 2023

വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ്ങാണ് ഇക്കാര്യം രേഖാമൂലം അറിയിച്ചത്. അദ്ദേഹം കഴിഞ്ഞ മൂന്ന് വർഷത്തിനിടെയുള്ള രേഖകളാണ് പാർലമെൻ്റിൽ പ്രസിദ്ധപ്പെടുത്തിയത്.

INDIANS ATTACKED ABROAD  INDIANS KILLED ABROAD  INDIANS ABROAD MIGRANTS  INDIANS MURDERED ABROAD NUMBERS
Representational Image (ETV Bharat)

By ETV Bharat Kerala Team

Published : Dec 13, 2024, 12:00 PM IST

ന്യൂഡൽഹി:കഴിഞ്ഞ വർഷം (2023) വിവിധ രാജ്യങ്ങളിലായി 86 ഇന്ത്യക്കാർ ആക്രമിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്‌തതായി പാർലമെൻ്റിനെ അറിയിച്ച് സർക്കാർ. വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ്ങാണ് ഇക്കാര്യം രേഖാമൂലം അറിയിച്ചത്. അദ്ദേഹം കഴിഞ്ഞ മൂന്ന് വർഷത്തിനിടെയുള്ള രേഖകളാണ് പാർലമെൻ്റിൽ പ്രസിദ്ധപ്പെടുത്തിയത്. 2021ൽ 29 പേർ, 2022ൽ 57, 2023ൽ 86 എന്നിങ്ങനെയായിരുന്നു കണക്കുകൾ.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

2023ൽ ആക്രമിക്കപ്പെടുകയോ അല്ലെങ്കിൽ കൊല്ലപ്പെടുകയോ ചെയ്‌ത 86 ഇന്ത്യൻ പൗരന്മാരിൽ യുഎസിൽ മാത്രം 12 ഇന്ത്യക്കാർ ആക്രമണം നേരിട്ടതായി കണക്കുകള്‍ വ്യക്തമാക്കുന്നു. പ്രകാരം കാനഡ, യുകെ, സൗദി അറേബ്യ എന്നിവിടങ്ങളിൽ 10 പേർ വീതമാണ്.

"വിദേശത്തുള്ള ഇന്ത്യക്കാരുടെ സുരക്ഷയും സംരക്ഷണവും ഇന്ത്യൻ സർക്കാരിൻ്റെ മുൻഗണനകളിൽ ഒന്നാണ്. ഇത്തരത്തിലുള്ള കേസുകൾ ശരിയായി അന്വേഷിക്കുകയും അത് ചെയ്യുന്ന കുറ്റവാളികൾ ശിക്ഷിക്കപ്പെടുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കുന്നതായിരിക്കും. അതിനായി ഏത് രാജ്യത്ത് നിൽക്കുന്ന ഇന്ത്യക്കാരാണോ ആക്രമണം നേരിടുന്നത് ആ രാജ്യത്തെ അധികാരികളെ ഉടൻ തന്നെ ഈ വിഷയം ധരിപ്പിക്കുന്നതായിരിക്കും. ബന്ധപ്പെട്ട രാജ്യങ്ങളിലെ സർക്കാർ ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്‌ചകളിലും ഈ വിഷയം ഉന്നയിക്കും"- മന്ത്രി പറഞ്ഞു.

മന്ത്രാലയത്തിൽ നിന്ന് ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച ഇന്ത്യക്കാരുടെ എണ്ണം.

2019 - 1,44,017

2020 - 85,256

2021 - 1,63,370

2022 - 2,25,620

2023 - 2,16,219

വിദേശ പൗരത്വത്തിനായി ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചവരുടെ സംസ്ഥാന തിരിച്ചുള്ള എണ്ണം ലഭ്യമല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യക്കാർ പൗരത്വം നേടിയ രാജ്യങ്ങളുടെ പേരുകളും അദ്ദേഹം പുറത്തുവിട്ടു. അൾജീരിയ, ഓസ്‌ട്രേലിയ, ഓസ്ട്രിയ, ഗ്രീസ്, ഇറാൻ, ഇറാഖ്, ചൈന, പാകിസ്ഥാൻ, റിപ്പബ്ലിക് ഓഫ് കൊറിയ, യുഎസ്, യുകെ, യുക്രെയ്ൻ എന്നിവയുൾപ്പെടെ 135 രാജ്യങ്ങളുടെ പേരുകളാണ് അദ്ദേഹം പങ്കുവെച്ചത്.

മറ്റൊരു ചോദ്യത്തിന് മറുപടിയായി കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പാകിസ്ഥാൻ - ശ്രീലങ്കൻ അധികൃതർ അറസ്റ്റ് ചെയ്‌ത ഇന്ത്യൻ മത്സ്യത്തൊഴിലാളികളുടെ എണ്ണവും അദ്ദേഹം പുറത്തുവിട്ടു. 2023ൽ ശ്രീലങ്കൻ അധികൃതർ തടവിലാക്കിയ ഇന്ത്യൻ മത്സ്യത്തൊഴിലാളികളുടെ എണ്ണം 240 ആയിരുന്നപ്പോൾ 2024ൽ അത് 535 ആയി ഉയർന്നു. 2023ൽ ശ്രീലങ്കൻ അധികൃതർ കസ്റ്റഡിയിലെടുത്ത ഇന്ത്യൻ മത്സ്യബന്ധന ബോട്ടുകളുടെ എണ്ണം 35 ആയിരുന്നു. അതേസമയം 2024ൽ 71 ആയി.

കഴിഞ്ഞ വർഷം, പാക്കിസ്ഥാൻ അധികൃതർ പിടികൂടിയ ഇന്ത്യൻ മത്സ്യത്തൊഴിലാളികളുടെ എണ്ണം ഒൻപത് ആയിരുന്നു. ഈ വർഷത്തെ കണക്കുകൾ പ്രകാരം 19 (2024 ജൂലൈ 1 വരെ) പേരെയാണെന്ന് വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് പറഞ്ഞു.

Also Read:'ശ്വാസം മുട്ടി' മരിച്ചത് 15 ലക്ഷം പേര്‍! 10 വര്‍ഷത്തെ കണക്ക് ഞെട്ടിക്കുന്നത്; വായു മലിനീകരണവുമായി ബന്ധപ്പെട്ട പഠനം പുറത്ത്

ABOUT THE AUTHOR

...view details