ചണ്ഡീഗഡ്: കനത്ത മഴയെ തുടർന്ന് പഞ്ചാബിലെ ഭട്ടിൻഡയിൽ സ്വകാര്യ ബസ് മറിഞ്ഞ് എട്ട് പേർ മരിച്ചു. തൽവാണ്ടി സാബോ റോഡിൽ ജീവൻ സിങ് വാലയ്ക്ക് സമീപത്തെ പാലത്തിലാണ് അപകടമുണ്ടായത്.
നിരവധി യാത്രക്കാരുമായി സർദുൽഗഡിൽ നിന്ന് ഭട്ടിൻഡയിലേക്ക് പോവുകയായിരുന്ന ബസ് പാലത്തിൽ നിന്ന് കനാലിലേക്ക് വീഴുകയായിരുന്നു. സംഭവത്തിൽ കുട്ടികൾ ഉൾപ്പെടെ എട്ട് പേരാണ് മരിച്ചത്. നിരവധിപേരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തിൻ്റെ കൃത്യമായ കാരണം വ്യക്തമല്ല. അഞ്ച് പേർ സംഭവ സ്ഥലത്തും മൂന്നു പേര്‍ ആശുപത്രിയിൽ വച്ചും മരിച്ചതായി അധികൃതര്‍ അറിയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അപകട വിവരം അറിഞ്ഞ ജഗരൂപ് സിങ് എംഎൽഎ സ്ഥലത്തെത്തി മരിച്ചവര്‍ക്ക് അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കാൻ വേണ്ട നടപടികള്‍ കൈക്കൊണ്ടതായി അദ്ദേഹം പറഞ്ഞു. ഇരകളുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനെക്കുറിച്ച് ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രാർഥിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read More: അത്യാഡംബര എയർപോർട്ട് ഹോട്ടലുമായി സിയാൽ; താജ് കൊച്ചിൻ ഇൻ്റർനാഷണൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും - HOTEL TAJ INTERNATIONAL AIRPORT