ശ്രീനഗർ: അഖ്‌നൂർ മേഖലയില്‍ ആയുധധാരികളായ രണ്ട് പേരെ കണ്ടെന്ന് നാട്ടുകാരുടെ വെളിപ്പെടുത്തല്‍. ഇതോടെ പ്രദേശം അതീവ ജാഗ്രതയിലാണ്. സിഎപിഎഫ്, 76 ബിഎന്‍ സിആര്‍പിഎഫ് തുടങ്ങിയവര്‍ സംയുക്തമായി പ്രദേശത്ത് തെരച്ചില്‍ നടത്തുകയാണ്. തത്തിയിലും സമീപ പ്രദേശത്തും പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി.
ആയുധധാരികളായ രണ്ട് പേരെ കണ്ടതായി പ്രദേശവാസികള്‍; ജമ്മുവില്‍ അതീവ ജാഗ്രത നിര്‍ദേശം - High Alert Sounded In Jammu - HIGH ALERT SOUNDED IN JAMMU
അഖ്‌നൂർ മേഖലയിലാണ് ഭീകരരെന്ന് സംശയിക്കുന്ന രണ്ട് പേരെ കണ്ടത്. സിഎപിഎഫ്, 76 ബിഎന്‍ സിആര്‍പിഎഫ് തുടങ്ങിയവര്‍ ഒരുമിച്ച് തെരച്ചില്‍ നടത്തി.

Published : Jul 15, 2024, 2:30 PM IST
തെരച്ചിലില്‍ സംശയാസ്‌പദമായ ഒന്നും കണ്ടെത്താനായില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. എന്നാല്‍ കൂടുതൽ ജാഗ്രത പാലിക്കാൻ പ്രദേശവാസികള്‍ക്ക് അറിയിപ്പ് നല്‍കിയിട്ടുണ്ട്. കൂടാതെ, സംശയാസ്‌പദമായ നീക്കം ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ പിസിആർ ജമ്മുവിലോ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകളിലോ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്. അതേസമയം അടുത്ത കാലത്തായി ജമ്മു മേഖലയിൽ തീവ്രവാദി ആക്രമണങ്ങൾ വർധിച്ചിട്ടുണ്ട്.
Also Read:നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞ് കയറാൻ ശ്രമം; മൂന്ന് ഭീകരരെ വധിച്ച് സൈന്യം