താനെ: മഹാരാഷ്ട്രയിലെ താനെ ജില്ലയലെ കോച്ചിങ് സെന്‍ററിൽ മൂന്ന് ആൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്‌ത 35 കാരനായ അധ്യാപകൻ അറസ്‌റ്റില്‍. ആൺകുട്ടികളെ മസാജ് ചെയ്യാൻ നിർബന്ധിക്കുകയും, അവരെ മോശമായി സ്‌പർശിക്കുകയും അശ്ലീല വീഡിയോകൾ പകർത്തുകയും ചെയ്‌ത പ്രതിയെ പൊലീസ് പിടികൂടിയതായി അംബർനാഥ് പൊലീസ് സ്‌റ്റേഷനിലെ സീനിയർ ഇൻസ്‌പെക്‌ടര്‍ ബാലാജി പണ്ടാരെ വ്യക്തമാക്കി.
ലൈംഗിക പീഡനത്തിന് ഇരയായ ഒമ്പത് മുതൽ 15 വയസ് വരെ പ്രായമുള്ള ആൺകുട്ടികൾ സെപ്റ്റംബറിൽ കോച്ചിങ് ക്ലാസുകൾ നിർത്തിയിരുന്നു. കോച്ചിങ് സെന്‍ററിലേക്ക് പോകാൻ വിദ്യാര്‍ഥികള്‍ വിസമ്മതിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. ലൈംഗികമായി ചൂഷണത്തിന് ഇരയായ വിവരം ഇരകളില്‍ ഒരാള്‍ കുടുംബത്തോട് വെളിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഇൻസ്റ്റിറ്റ്യൂട്ട് അഡ്‌മിനിസ്ട്രേഷൻ വെള്ളിയാഴ്‌ച പൊലീസിൽ പരാതി നൽകി.