കേരളം

kerala

ETV Bharat / bharat

കുട്ടികളെ ദത്തെടുക്കുന്ന അമ്മമാർക്കുള്ള ആനുകൂല്യങ്ങളിൽ വ്യക്തത വേണം; കേന്ദ്രത്തോട് സുപ്രീംകോടതി - BENEFITS FOR MOTHERS WHO ADOPT

ഒരു കുട്ടിയെ പരിപാലിക്കാൻ പ്രസവാവധി അനുവദിക്കുന്നതിനുള്ള വ്യവസ്ഥ കൃത്യമായി എന്താണെന്ന് കോടതി ചോദിച്ചു.

MATERNITY BENEFIT ACT  CHILD ADOPTION SUPREME COURT  ദത്തെടുക്കുന്നവരുടെ പ്രസവാവധി  പ്രസവാവധി ആനുകൂല്യങ്ങള്‍
Supreme Court (ETV Bharat)

By ETV Bharat Kerala Team

Published : Nov 12, 2024, 10:05 PM IST

ന്യൂഡൽഹി:മൂന്ന് മാസത്തിൽ താഴെ പ്രായമുള്ള കുട്ടികളെ ദത്തെടുക്കുന്ന സ്‌ത്രീകൾക്ക് മാത്രം 12 ആഴ്‌ചത്തെ പ്രസവാവധി പോലുള്ള ആനുകൂല്യങ്ങൾ അനുവദിക്കുന്ന മെറ്റേണിറ്റി ബെനഫിറ്റ് നിയമത്തിലെ വ്യവസ്ഥയുടെ യുക്തി വ്യക്തമാക്കണമെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി. കേന്ദ്രത്തിന് വേണ്ടി ഹാജരായ അഭിഭാഷകരോട് കോടതി നിരവധി ചോദ്യങ്ങളുന്നയിച്ചു.

ആനുകൂല്യങ്ങള്‍ ലഭിക്കാന്‍, ദത്തെടുക്കുന്ന കുട്ടിക്ക് മൂന്ന് മാസമോ അതിൽ കുറവോ ആയിരിക്കണമെന്ന് പറയുന്നതിന്‍റെ യുക്തിയെന്താണെന്ന് ജസ്‌റ്റിസ് പർദിവാല ചോദിച്ചു. ഒരു കുട്ടിയെ പരിപാലിക്കാൻ പ്രസവാവധി അനുവദിക്കുന്നതിനുള്ള വ്യവസ്ഥ കൃത്യമായി എന്താണെന്നും അദ്ദേഹം ചോദിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

2017- ലെ മെറ്റേണിറ്റി ബെനഫിറ്റ് (ഭേദഗതി) നിയമത്തിലെ സെക്ഷൻ 5(4) ന്‍റെ ഭരണഘടന സാധുത ചോദ്യം ചെയ്‌തുള്ള പൊതുതാൽപര്യ ഹർജി പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ പരാമര്‍ശം. മൂന്ന് മാസത്തില്‍ താഴെ പ്രായമുള്ള കുട്ടികളെ ദത്തെടുക്കുന്ന അമ്മമാർക്ക് മാത്രം 12 ആഴ്‌ചത്തേക്ക് മെറ്റേണിറ്റി പിരീഡ് ആനുകൂല്യങ്ങൾ നൽകുന്നതാണ് ഈ സെക്ഷന്‍. ജസ്‌റ്റിസുമാരായ ജെബി പർദിവാല, പങ്കജ് മിത്തൽ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

ജൈവീകമായ അമ്മമാരും മറ്റ് അമ്മമാരും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നാണ് കേന്ദ്രത്തിന്‍റെ അഭിഭാഷകൻ ബെഞ്ചിന് മുമ്പാകെ വാദിച്ചത്. ഏത് തരത്തിലുള്ള അമ്മയാണെങ്കിലും കുഞ്ഞിനെ പരിപാലിക്കാൻ അമ്മയെ അനുവദിക്കുക എന്നതാണ് പ്രസവാവധിയുടെ ഉദ്ദേശമെന്ന് കോടതി അഭിഭാഷകന് പറഞ്ഞുകൊടുത്തു. വിഷയത്തില്‍ വ്യക്തമായ സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട സുപ്രീം കോടതി, വിഷയത്തില്‍ നാലാഴ്‌ചയ്ക്ക് ശേഷം കൂടുതൽ വാദം കേൾക്കുമെന്നും വ്യക്തമാക്കി.

ഇത്തരത്തില്‍ കുഞ്ഞിനെ ദത്തെടുത്ത ഒരമ്മയാണ് പൊതുതാൽപര്യ ഹർജി ഫയൽ ചെയ്‌തത്. ഈ വ്യവസ്ഥ മെറ്റേണിറ്റി ബെനഫിറ്റ് ആക്‌ടിന്‍റെ സ്‌കീമിനും ഒബ്‌ജക്റ്റിനും 2017 ലെ ഭേദഗതിക്കും എതിരാണെന്ന് ഹര്‍ജിക്കാരി ചൂണ്ടിക്കാട്ടി. മാത്രമല്ല, 2015 ലെ ജുവനൈൽ ജസ്‌റ്റിസ് കെയർ ആൻഡ് പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ആക്‌ടിനും ഇത് എതിരാണെന്ന് ഹർജിക്കാരി വാദിച്ചു. ജെജെ ആക്‌ടിൽ വിഭാവനം ചെയ്‌ത ദത്തെടുക്കൽ നടപടിക്രമങ്ങളും അതിന് കീഴിൽ രൂപപ്പെടുത്തിയ ചട്ടങ്ങളും ഈ വ്യവസ്ഥ പരിഗണിച്ചിട്ടില്ലെന്ന് ഹർജിയിൽ പരിഗണിച്ചിട്ടില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു.

Also Read:മലിനീകരണ രഹിത അന്തരീക്ഷം പൗരന്‍റെ മൗലികാവകാശം; ഒരു മതവും മലിനീകരണമുണ്ടാക്കുന്ന പ്രവർത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് സുപ്രീംകോടതി

ABOUT THE AUTHOR

...view details