ന്യൂഡല്‍ഹി:ഉപഭോക്ത്യ കോടതികളില്‍ കക്ഷികള്‍ക്ക് ലഭിക്കേണ്ട സേവനത്തില്‍ കുറവുണ്ടായാല്‍ അഭിഭാഷകര്‍ക്കെതിരെ കേസെടുക്കാനാകില്ലെന്ന് സുപ്രീം കോടതി. ഇത്തരത്തിലുള്ള സേവനം ഉപഭോക്ത്യ സംരക്ഷണ നിയമത്തിന്‍റെ പരിധിയില്‍ വരില്ലെന്നും കോടതി. ജസ്റ്റിസുമാരായ ബേല ത്രിവേദിയും പങ്കജ് മിത്തലും അടങ്ങുന്ന ബെഞ്ചിന്‍റേതാണ് നിരീക്ഷണം.
ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍റെ 2007ലെ വിധിയെ ചോദ്യം ചെയ്‌ത ഡല്‍ഹി ഹൈക്കോടതി ബാര്‍ അസോസിയേഷന്‍, ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ, ബാര്‍ ഓഫ് ഇന്ത്യന്‍ ലോയേഴ്‌സ് തുടങ്ങിയ ബാര്‍ ബോഡികളും മറ്റ് വ്യക്തികളും സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വിധി. ബിസിനസോ മറ്റ് തൊഴിലുകളുടെയോ പോലെയല്ല അഭിഭാഷകവൃത്തിയ്‌ക്ക് അതിന് അതിന്‍റേതായ പ്രത്യേകതയുണ്ട്.