സംഭാൽ:സംഭാൽ എംപി സിയ ഉർ റഹ്മാൻ ബർഖിന് വൈദ്യുതി മോഷണം ആരോപിച്ച് പിഴ ചുമത്തിയതിന് പിന്നാലെ അദ്ദേഹത്തിന്‍റെ വീട്ടിലേക്ക് ബുൾഡോസർ കയറ്റി ഉത്തർപ്രദേശ് ഭരണകൂടം. സിയ ഉർ റഹ്മാന്‍റെ വീടിന് പുറത്തുള്ള കെട്ടിടം അനധികൃതമെന്ന് പറഞ്ഞാണ് ബുൾഡോസർ കൊണ്ട് പൊളിച്ചു നീക്കിയത്. കൂടെ എംപിയുടെ വീടിന്‍റെ പടവുകളും പൊളിച്ചു നീക്കി.
സംഭാല്‍ എംപി വൈദ്യുതി മോഷ്‌ടിച്ചു എന്നാരോപിച്ച് കഴിഞ്ഞ ദിവസമാണ് വൈദ്യുതി വകുപ്പ് കേസ് രജിസ്റ്റർ ചെയ്‌തത്. 1.91 കോടി രൂപ പിഴയും ചുമത്തി. കൂടാതെ, പരിശോധനയ്ക്ക് ചെന്ന വൈദ്യുത വകുപ്പിലെ രണ്ട് ജൂനിയർ എഞ്ചിനീയർമാരെ ഭീഷണിപ്പെടുത്തി എന്നാരോപിച്ച് എംപിയുടെ പിതാവ് മൗലാന മംലൂക്കൂർ റഹ്മാൻ ബാർക്കിനെതിരെയും കേസ് എടുത്തിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
നവംബർ 24 ന് സംഭാലിൽ നടന്ന പ്രതിഷേധത്തില്‍, അക്രമത്തിന് പ്രേരിപ്പിച്ചെന്ന് ആരോപിച്ച് ബർഖിനെതിരെ നേരത്തെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് സംഘത്തോടൊപ്പം വൈദ്യുതി വകുപ്പ് എംപിയുടെ വീട്ടിലെത്തി വീട്ടിലുണ്ടായിരുന്ന വൈദ്യുത മീറ്ററുകൾ മാറ്റി പുതിയ സ്‌മാർട്ട് മീറ്ററുകൾ സ്ഥാപിച്ചത്.
പഴയ രണ്ട് മീറ്ററുകൾ സീൽ ചെയ്‌ത് പരിശോധനയ്ക്കായി ലബോറട്ടറിയിലേക്ക് അയച്ചു. എംപിയുടെ സ്ഥലത്ത് നിശ്ചിത തോതില്‍ ആധികം വൈദ്യുതി ലോഡ് കണ്ടെത്തിയതായും മീറ്റർ മറികടന്ന് വൈദ്യുതി മോഷണം നടത്തിയതിന്‍റെ തെളിവുകള്‍ ലഭിച്ചതായും വൈദ്യുതി വകുപ്പ് സൂപ്രണ്ടിങ് എൻജിനീയർ വിനോദ് കുമാർ ഗുപ്‌ത അറിയിച്ചിരുന്നു.
ബർഖിന്‍റെ പിതാവിനെതിരെ നഖസ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്‌തതായും അദ്ദേഹത്തിന്‍റെ വസതിയിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതായും എസ്‌പി കൃഷ്‌ണ കുമാർ വിഷ്‌ണോയ് പറഞ്ഞു.
Also Read:'കോടതിയുടെ ജോലി സര്‍ക്കാര്‍ ഏറ്റെടുക്കേണ്ട'; ബുള്‍ ഡോസര്‍ രാജില്‍ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി സുപ്രീം കോടതി