കേരളം

kerala

ETV Bharat / bharat

പട്യാലയില്‍ വാഹനാപകടം ; ലോ യൂണിവേഴ്‌സിറ്റിയിലെ 4 വിദ്യാർഥികൾ മരിച്ചു - ROAD ACCIDENT ON PATIALA

പട്യാലയിലെ ഭാഡ്‌സൺ റോഡിലുണ്ടായ ദാരുണമായ അപകടത്തിൽ കാറിലുണ്ടായിരുന്ന ആറ് വിദ്യാർഥികളിൽ നാല് പേരും മരിച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്.

ROAD ACCIDENT IN PUNJAB  STUDENTS DIED IN ROAD ACCIDENT  പട്യാല പഞ്ചാബ്  PATIALA NEWS
DANGEROUS ROAD ACCIDENT ON PATIALA (Source : ETV BHARAT NETWORK)

By ETV Bharat Kerala Team

Published : May 18, 2024, 12:24 PM IST

പട്യാല ജില്ലയിൽ വാഹനാപകടം, 4 വിദ്യാർഥികൾ മരിച്ചു (Source : ETV BHARAT NETWORK)

പട്യാല (പഞ്ചാബ്) :പട്യാല ജില്ലയിലെ ഭാഡ്‌സൺ റോഡിലുണ്ടായ വാഹനാപകടത്തിൽ ലോ യൂണിവേഴ്‌സിറ്റിയിലെ നാല് വിദ്യാർഥികൾ മരിച്ചു. ഇന്നലെ (മെയ് 17) രാത്രി 12 മണിയോടെയാണ് അപകടം നടക്കുന്നത്. വാഹനത്തിന്‍റെ നിയന്ത്രണം നഷ്‌ടപ്പെട്ട് മരത്തിലിടിച്ചാണ് അപകടം സംഭവിച്ചതെന്ന് അധികൃതർ പറഞ്ഞു.

വാഹനത്തിൽ ആറ് വിദ്യാർഥികളുണ്ടായിരുന്നുവെന്നാണ് വിവരം. അപകടത്തിൽ വാഹനത്തിലുണ്ടായിരുന്ന നാല് വിദ്യാർഥികൾ മരിക്കുകയും ബാക്കിയുള്ളവർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തു. ബക്ഷിവാല പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥർ മൃതദേഹങ്ങൾ ഏറ്റുവാങ്ങി തുടർനടപടികൾ ആരംഭിച്ചു.

ഹരിയാനയില്‍ തീര്‍ഥാടകസംഘം സഞ്ചരിച്ച ബസിന് തീപിടിച്ചു : ഹരിയാനയിലെ കുണ്ഡ്‌ലി മനേസർ പൽവാൽ എക്‌സ്‌പ്രസ്‌വേയില്‍ തീര്‍ഥാടകസംഘം സഞ്ചരിച്ച ബസിന് തീപിടിച്ച് നിരവധി പേര്‍ മരിക്കുകയും ഇരുപതിലധികം ആളുകൾക്ക് പൊള്ളലേൽക്കുകയും ചെയ്‌തു. പൊള്ളലേറ്റവർ ചികിത്സയിലാണ്. തവാഡു ടൗണിന് സമീപത്ത് മെയ് 17 ന് രാത്രിയിലായിരുന്നു അപകടം.

മഥുര, വൃന്ദാവൻ ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ പോയി മടങ്ങുകയായിരുന്ന ചണ്ഡീഗഡ്, പഞ്ചാബ് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. കുട്ടികളും സ്‌ത്രീകളുമടക്കം അറുപതോളം പേരായിരുന്നു ബസില്‍ ഉണ്ടായിരുന്നത്. വാടകയ്‌ക്കെടുത്ത ബസിലായിരുന്നു സംഘം സഞ്ചരിച്ചത്.

യാത്രയ്‌ക്കിടെ ബസിന്‍റെ പിൻഭാഗത്ത് തീപടരുന്നത് തങ്ങളുടെ ശ്രദ്ധയില്‍പ്പെടാൻ വൈകിയിരുന്നുവെന്ന് യാത്രക്കാരില്‍ ഒരാള്‍ പറഞ്ഞു. സംഭവം കണ്ട നാട്ടുകാർ ബഹളം വച്ചുകൊണ്ട് ഡ്രൈവറെ വിവരമറിയിക്കാൻ ശ്രമിച്ചെങ്കിലും ഡ്രൈവർ അതൊന്നും ശ്രദ്ധിച്ചിരുന്നില്ല എന്നും പ്രദേശവാസികൾ ആരോപിച്ചു. ബൈക്കിൽ ബസിനെ പിന്തുടർന്ന യുവാവ് ബസിന് മുന്നിൽ ബൈക്ക് നിർത്തിയാണ് ബസില്‍ തീപടരുന്ന വിവരം അറിയിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.

തീ അണയ്ക്കാനും അകത്ത് കുടുങ്ങിയവരെ രക്ഷപ്പെടുത്താനും അവർ ശ്രമിച്ചെങ്കിലും അതിനോടകം തന്നെ നിരവധി പേർ മരിക്കുകയും ഇരുപതിലധികം പേർക്ക് പൊള്ളലേൽക്കുകയും ചെയ്‌തിരുന്നു. വിവരമറിഞ്ഞ് പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി. അഗ്നിശമന സേനാംഗങ്ങൾ തീയണച്ചെങ്കിലും കാര്യമായ നാശനഷ്‌ടങ്ങൾ നേരത്തെ തന്നെ സംഭവിച്ചിരുന്നു.

ആംബുലൻസിന്‍റെയും മറ്റ് വാഹനങ്ങളുടെയും സഹായത്തോടെ പൊള്ളലേറ്റവരെ സമീപത്തെ ആശുപത്രിയിലെത്തിച്ചു. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും, സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും പൊലീസ് സൂപ്രണ്ട് നരേന്ദ്ര ബിജാരാനിയ പറഞ്ഞു.

ALSO READ : കാറിനടിയില്‍ രണ്ട് മൃതദേഹം കൂടി ; മുംബൈയില്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ ഉയര്‍ന്നു - Hoarding Collapse Death Toll

ABOUT THE AUTHOR

...view details