കേരളം

kerala

ETV Bharat / bharat

ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് സന്തോഷവാർത്ത ; ഇനി കൂടുതൽ ഒപ്‌ഷനുകൾ നൽകിയേ പറ്റൂ എന്ന് റിസർവ് ബാങ്ക് - Credit Card Issuers

ക്രെഡിറ്റ് കാർഡ് അനുവദിക്കുമ്പോൾ ഉപയോക്താക്കൾക്ക് കൂടുതൽ ചോയ്‌സുകൾ നൽകണമെന്ന് ബാങ്കുകളോട് റിസർവ് ബാങ്ക്. ക്രെഡിറ്റ് കാർഡ് ശൃംഖലയുമായുണ്ടാക്കുന്ന കരാറിൽ മറ്റൊരു കാർഡ് ശൃംഖലയുമായി കരാറുണ്ടാക്കുന്നതിൽ നിന്ന് വിലക്കരുതെന്നും ആർബിഐ.

ക്രെഡിറ്റ് കാർഡ്  Credit Card  Reserve Bank of India  Credit Card Issuers  Credit Card networks
RBI Issues New Order on Credit Cards

By ETV Bharat Kerala Team

Published : Mar 6, 2024, 3:48 PM IST

മുംബൈ : ക്രെഡിറ്റ് കാർഡ് വിതരണത്തിന് ബാങ്കുകൾ അടക്കമുള്ള സ്ഥാപനങ്ങൾക്ക് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഏതെങ്കിലും ക്രെഡിറ്റ് കാർഡ് ശൃംഖലയുമായുണ്ടാക്കുന്ന കരാറിൽ മറ്റൊരു കാർഡ് ശൃംഖലയുമായി കരാറുണ്ടാക്കുന്നതിൽ നിന്ന് വിലക്കുന്ന നിബന്ധനകൾ പാടില്ലെന്നാണ് റിസർവ് ബാങ്കിന്‍റെ പുതിയ നിർദേശം. ഈ നിർദേശം അമേരിക്കൻ എക്‌സ്‌പ്രസ്, മാസ്‌റ്റർ കാർഡ് ഏഷ്യ, ഡൈനേഴ്‌സ് ക്ലബ്, റുപേ തുടങ്ങിയ എല്ലാ കാർഡ് നെറ്റ്‌വർക്കുകളുടെ കാര്യത്തിലും ബാധകമാകും (RBI Issues New Order on Credit Cards).

കാർഡ് ഇഷ്യു ചെയ്യുന്നവർ തങ്ങളുടെ ഉപയോക്താക്കൾക്ക് ഒന്നിലധികം കാർഡ് നെറ്റ്‌വർക്കുകളിൽ നിന്ന് ഇഷ്‌ടമുള്ള കാർഡ് തെരഞ്ഞെടുക്കാനുള്ള ഒപ്ഷൻ നൽകണമെന്നും ഉത്തരവിൽ പറയുന്നു. നിലവിലുള്ള കാർഡ് ഉടമകൾക്ക്, അടുത്ത പുതുക്കൽ സമയത്ത് ഈ ഓപ്ഷൻ നൽകാം. ഈ സർക്കുലർ തീയതി മുതൽ ആറ് മാസത്തിനകം നിര്‍ദ്ദേശം പ്രാബല്യത്തിൽ വരുത്തണം. കാർഡ് വിതരണക്കാരും കാർഡ് നെറ്റ്‌വർക്കുകളും നിലവിലുള്ള കരാറുകളിൽ ഭേദഗതി വരുത്തുമ്പോഴോ, അവ പുതുക്കുമ്പോഴോ, പുതിയ കരാറുകളിലും ഏർപ്പെടുമ്പോഴോ ഇക്കാര്യങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ആർബിഐ അറിയിച്ചു.

കാർഡ് നെറ്റ്‌വർക്കുകൾക്കും കാർഡ് വിതരണക്കാർക്കുമിടയിൽ പല കരാറുകളും നിലനിൽക്കുന്നുണ്ട്. അവയിൽ ചിലത് ഉപയോക്താക്കൾക്ക് ചോയ്‌സ് ലഭിക്കാതിരിക്കാൻ കാരണമാകുന്നുണ്ടെന്ന് ഒരു അവലോകനത്തിൽ കണ്ടെത്തിയിരുന്നു. അതിനാൽ പൊതുതാൽപ്പര്യം മുൻനിർത്തിയാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് ആർബിഐ അറിയിച്ചു.

Also Read: How To Improve CIBIL Score >> സിബിൽ സ്‌കോർ എങ്ങനെ വർധിപ്പിക്കാം? ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക

അനുവദിക്കപ്പെട്ട സജീവ കാർഡുകളുടെ എണ്ണം 10 ലക്ഷമോ അതിൽ കുറവോ ആയ ക്രെഡിറ്റ് കാർഡ് വിതരണക്കാർക്ക് ഉപഭോക്താക്കൾക്ക് ഒന്നിലധികം ഒപ്ഷനുകൾ നൽകുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് ബാധകമാകില്ലെന്നും ആർബിഐ അറിയിച്ചു. തങ്ങളുടെ സ്വന്തം അംഗീകൃത കാർഡ് നെറ്റ്‌വർക്കിലൂടെ ക്രെഡിറ്റ് കാർഡുകൾ നൽകുന്ന കാർഡ് വിതരണക്കാരെയും സർക്കുലറിൻ്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്

ABOUT THE AUTHOR

...view details