ന്യൂഡല്‍ഹി:അയോധ്യ രാമക്ഷേത്ര പ്രാണ പ്രതിഷ്‌ഠ ആഘോഷങ്ങളുടെ ഭാഗമായി വിവിധ സംസ്ഥാന സർക്കാരുകൾ ജനുവരി 22 ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, എല്ലാ കേന്ദ്ര സർക്കാർ ഓഫീസുകൾക്കും കേന്ദ്ര സ്ഥാപനങ്ങൾക്കും കേന്ദ്ര സർക്കാർ അര ദിവസം അവധി പ്രഖ്യാപിച്ചിരുന്നു(RBI And Govt Declared Holiday On Ayodhya Pran Pratistha Day).
അയോധ്യ രാമക്ഷേത്ര പ്രതിഷ്‌ഠാദിനം; റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും അവധി പ്രഖ്യാപിച്ചു - ജനുവരി 22 ന് ഉച്ചവരെ അവധി
RBI And Govt Declared Holiday On Ayodhya Pran Pratistha Day: അയോധ്യ രാമക്ഷേത്ര പ്രാണ പ്രതിഷ്‌ഠയോടനുബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഉച്ചതിരിഞ്ഞ് 2.30 വരെ അവധി പ്രഖ്യാപിച്ചതിന് പിന്നാലെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും രാജ്യമെങ്ങുമുള്ള ബ്രാഞ്ചുകള്‍ക്ക് ഉച്ചതിരിഞ്ഞ് 2. 30 വരെ അവധി പ്രഖ്യാപിച്ചു
Published : Jan 19, 2024, 11:00 PM IST
ഇതോടൊപ്പം പൊതുമേഖല ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ, ധനകാര്യ സ്ഥാപനങ്ങൾ, പ്രാദേശിക ഗ്രാമീണ ബാങ്കുകൾ എന്നിവയ്ക്ക് ജനുവരി 22 ന് അര ദിവസം അവധിയായിരിക്കുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും അറിയിച്ചു. വിദേശനാണ്യ വിനിമയം, മണി മാർക്കറ്റുകൾ, രൂപ പലിശ നിരക്ക് ഡെറിവേറ്റീവുകൾ എന്നിവയിൽ ഇടപാടുകളും സെറ്റിൽമെന്‍റുകളും ഉണ്ടാകില്ലെന്ന് ആർബിഐ അറിയിച്ചിട്ടുണ്ട്. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെ എല്ലാ സ്ഥാപനങ്ങള്‍ക്കും ജനുവരി 22ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.