കേരളം

kerala

ETV Bharat / bharat

റാമോജി റാവുവിൻ്റെ അന്ത്യകർമങ്ങൾ സംസ്ഥാന ബഹുമതികളോടെ; ആന്ധ്രയില്‍ രണ്ടുദിവസം ദുഖാചരണം - Ramoji Rao Last Rites With State Honors - RAMOJI RAO LAST RITES WITH STATE HONORS

തെലങ്കാന സർക്കാർ റാമോജി റാവുവിൻ്റെ അന്ത്യകർമങ്ങൾ സംസ്ഥാന ബഹുമതികളോടെ നടത്തും. ആന്ധ്രാപ്രദേശ്‌ സർക്കാർ രണ്ട് ദിവസം ദുഃഖാചരണം പ്രഖ്യാപിച്ചു.

RAMOJI RAO  AP GOVT DECLARED TWO DAYS AS MOURNING DAYS  TELANGANA GOVT TO PERFORM RAMOJI RAOS LAST RITES  രാമോജി റാവുവിൻ്റെ അന്ത്യകർമങ്ങൾ
RAMOJI RAO (ETV Bharat)

By ETV Bharat Kerala Team

Published : Jun 8, 2024, 8:46 PM IST

ഹൈദരാബാദ് : ഈനാട് ഗ്രൂപ്പ് ചെയർമാനും പ്രമുഖ വ്യവസായിയും പത്മവിഭൂഷൺ പുരസ്‌കാര ജേതാവുമായ ചെറുകുരി രാമോജി റാവുവിന്‍റെ അന്ത്യകർമ്മങ്ങൾ നടത്താന്‍ തെലങ്കാന സർക്കാർ. സംസ്ഥാന ബഹുമതികളോടെ റാമോജി റാവുവിന്‍റെ അന്ത്യകർമ്മങ്ങൾ നടത്താനാണ്‌ തെലങ്കാന സർക്കാർ തീരുമാനം. സിഡബ്ല്യുസി യോഗങ്ങൾക്കായി ഡൽഹിയിലെത്തിയ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി സംസ്ഥാന സർക്കാർ ചീഫ് സെക്രട്ടറിക്ക് ഉത്തരവ് നൽകി.

ക്രമീകരണങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ രംഗ റെഡ്ഡി കലക്‌ടർക്കും സൈബറാബാദ് കമ്മിഷണർക്കും ചീഫ് സെക്രട്ടറിക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, ആന്ധ്രാപ്രദേശ്‌ സർക്കാർ രണ്ട് (ജൂൺ 9, 10) ദിവസത്തേക്ക്‌ ദുഃഖാചരണമായി പ്രഖ്യാപിച്ചു.

കൂടാതെ സംസ്ഥാനത്തുടനീളം റാമോജിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. റാമോജി റാവുവിന്‍റെ അന്ത്യകർമ്മങ്ങൾ കഴിയുന്നതുവരെ സർക്കാരിന്‍റെ ഔപചാരികമായ ചടങ്ങുകളൊന്നും നടത്തരുതെന്നും നിര്‍ദേശമുണ്ട്. ആന്ധ്രാപ്രദേശ്‌ സർക്കാർ പ്രതിനിധികളായി ആർപി സിസോദിയ, സായിപ്രസാദ്, രജത് ഭാർഗവ എന്നിവരാണ് എത്തുന്നത്.

ALSO READ:'അദ്ദേഹത്തെ കണ്ട് ബഹുമാനത്തോടെ നോക്കി നിന്നു': റാമോജി റാവുവിന്‍റെ വിയോഗം ഒരു യുഗാന്ത്യമെന്ന് മേജർ രവി

ABOUT THE AUTHOR

...view details