ഹൈദരാബാദ്: പ്രളയബാധിത തെലുഗു സംസ്ഥാനങ്ങള്‍ക്ക് കൈത്താങ്ങുമായി റാമോജി ഗ്രൂപ്പ്. അഞ്ച് കോടി രൂപയാണ് റാമോജി ഗ്രൂപ്പ് സംഭാവന ചെയ്‌തിരിക്കുന്നത്. ആന്ധ്രാപ്രദേശിലെയും തെലങ്കാനയിലെയും പ്രളയ ബാധിത ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് ഈ നാടു ദുരിതാശ്വാസ ഫണ്ട് വഴിയാണ് റാമോജി ഗ്രൂപ്പ് സഹായം നല്‍കുക.
വന്‍നാശനഷ്‌ടമാണ് പ്രളയം ഇരുസംസ്ഥാനങ്ങളിലും വിതച്ചിരിക്കുന്നത്. നിരവധി വീടുകള്‍ തകര്‍ന്നു. പലരുടെയും ജീവിതോപാധികള്‍ ഇല്ലാതായി. പ്രകൃതി സംഹാരതാണ്ഡവം ആടിയപ്പോള്‍ പല കുടുംബങ്ങളും പലയിടങ്ങളിലായി ചിതറിത്തെറിക്കപ്പെട്ടു. എല്ലാ വ്യക്തികളും സംഘടനകളും തങ്ങളോടൊപ്പം ഈ ഉദ്യമത്തില്‍ പങ്കുചേരണമെന്നും റാമോജി ഗ്രൂപ്പ് അഭ്യര്‍ത്ഥിച്ചു. സഹായങ്ങള്‍ ഈനാടു ദുരിതാശ്വാസ ഫണ്ടിലേക്ക് അയക്കുക
യൂണിയന്‍ ബാങ്കിന്‍റെ സെയ്‌ഫാബാദ് ശാഖയിലുള്ള