ചെന്നൈ : ചെന്നൈ ട്രാവല്‍ ആന്‍ഡ് ടൂറിസം ഫെയറിലെ അവസാന ദിവസവും തിളങ്ങി റാമോജി ഫിലിം സിറ്റി. മൂന്ന് ദിവസത്തെ ടൂറിസം മേള സന്ദര്‍ശിക്കാനെത്തിയവരെല്ലാം റാമോജി ഫിലിം സിറ്റി ഒരുക്കിയ സ്‌റ്റാൾ കണ്ടാസ്വദിച്ചാണ് മടങ്ങിയത്. വേനൽക്കാലത്ത് എത്തുന്ന സഞ്ചാരികളെ ആകർഷിക്കുന്നതിനായി പുതിയ പ്രഖ്യാപനങ്ങൾ ഉടനുണ്ടാകുമെന്ന് ആർഎഫ്‌സിയുടെ ട്രേഡ് ഡിപ്പാർട്ട്‌മെന്‍റ് പ്രതിനിധി ഹരി കൃഷ്‌ണൻ പറഞ്ഞു.
'ചെന്നൈയിൽ ഒരുക്കിയിരിക്കുന്ന എക്‌സിബിഷനിൽ നിരവധി സന്ദര്‍ശകരും വ്യാപാരികളും എത്തുന്നുണ്ട്. ഇത് ബിസിനസ് മെച്ചപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. റാമോജി ഫിലിം സിറ്റിയിൽ വേനൽക്കാലത്ത് സഞ്ചാരികളെ ആകർഷിക്കുന്നതിനായി പുതിയ പ്രഖ്യാപനങ്ങൾ ഉടൻ ഉണ്ടാകും. ഫിലിം കോഴ്‌സുകളും ഞങ്ങള്‍ വാഗ്‌ദാനം ചെയ്യുന്നു. വേനൽക്കാല സന്ദർശകർക്ക് ഫിലിം സിറ്റിയുടെ മറ്റ് ഭാഗങ്ങൾ സന്ദർശിക്കാനുള്ള ക്രമീകരണങ്ങളും ഞങ്ങൾ ഒരുക്കിയിട്ടുണ്ട്. താമസ സൗകര്യവും ഗുണനിലവാരമുള്ള ഭക്ഷണവും റാമോജി ഫിലിം സിറ്റി നൽകുന്നു.' അദ്ദേഹം വ്യക്‌തമാക്കി.
മാര്‍ച്ച് 15 ന് ആണ് ചെന്നൈയിലെ നന്ദമ്പാക്കത്ത് ട്രാവൽ & ടൂറിസം മേളയുടെ 24-ാമത് പ്രദർശനത്തിന് തുടക്കമായത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ടൂറിസം ബോര്‍ഡ് അംഗങ്ങളും ടൂര്‍ ഓപ്പറേറ്റര്‍മാരും മേളയില്‍ പങ്കെടുക്കുന്നുണ്ട്. മൂന്ന് ദിവസത്തെ മേള ഇന്ന് (17-03-2024) സമാപിച്ചു. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ റീജിയണൽ ട്രാവൽ ട്രേഡ് ഫെയറാണിത്. വേനലവധിക്കാല യാത്രാ സീസണിന് മുന്നോടിയായി സജ്ജീകരിച്ചിരിക്കുന്നതിനാൽ വിനോദയാത്രകള്‍ ആസൂത്രണം ചെയ്യാനുള്ള മികച്ച അവസരം കൂടിയാണിത്.