ധര്‍മ്മം,നീതി തുടങ്ങിയ മൂല്യങ്ങളെക്കുറിച്ചുള്ള കാലാതിവര്‍ത്തിയായ പാഠങ്ങള്‍ പകര്‍ന്ന് കൊണ്ട് ആധുനിക കാലത്തും അതിശക്തമായ ഇതിഹാസമായി നിലകൊള്ളുകയാണ് രാമായണം. നമ്മുടെ പ്രവൃത്തികളെ പ്രോത്സാഹിപ്പിക്കാനും അനുകമ്പ, ധൈര്യം എന്നീ ഗുണങ്ങള്‍ നമ്മില്‍ അങ്കുരിപ്പിക്കാനും ധാര്‍മ്മിക തത്വങ്ങളാല്‍ ജീവിതം നമ്മെ മുന്നോട്ട് നയിക്കുന്നതിനും രാമായണം നമ്മെ സഹായിക്കുന്നു. രാമായണ കഥകളും കഥാപാത്രങ്ങളും നമ്മെ ധാര്‍മ്മിക ജീവിതത്തിനും വ്യക്തിഗത വളര്‍ച്ചയ്ക്കും ഉതകുന്ന പല തത്വങ്ങളും പഠിപ്പിക്കുന്നു. ഇന്ന് ബാലി വധം മുതല്‍ താരോപദേശം വരെയുള്ള ഭാഗമാണ് വായിക്കേണ്ടത്.
ബാലി വധം
ബാലിയും സുഗ്രീവനും തമ്മിലുള്ള യുദ്ധം അതിന്‍റെ ഉത്തുംഗതയിലെത്തുന്നു. താരയുടെ മുന്നറിയിപ്പുകളെല്ലാം അവഗണിച്ച് കൊണ്ടാണ് സുഗ്രീവനോടേറ്റുമുട്ടാന്‍ ബാലി പോകുന്നത്. സുഗ്രീവന് രാമന്‍റെ പിന്തുണയുണ്ടെന്ന കാര്യം ബാലിയൊട്ട് അറിയുന്നുമില്ല. രാമന്‍ ഒരു മരത്തിന് പിന്നില്‍ ഒളിച്ചിരുന്ന് ബാലിയെ അമ്പെയ്‌ത് വീഴ്‌ത്തുന്നു. മരിക്കും മുമ്പ് രാമന്‍റെ പ്രവൃത്തികള്‍ ബാലി ചോദ്യം ചെയ്യുന്നു. ധര്‍മ്മത്തെയും ഒരാളിന്‍റെ പ്രവൃത്തിയുടെ പരിണിത ഫലങ്ങളെയും കുറിച്ചുള്ള വലിയ സംവാദം അവര്‍ തമ്മില്‍ നടക്കുന്നു.
ഗുണപാഠം