ഇരുപത്തി മൂന്നാം ദിവസമായ ഇന്ന് യുദ്ധകാണ്ഡം ആരംഭം മുതല്‍ രാവണ വിഭീഷണ സംവാദം വരെയുള്ള ഭാഗമാണ് പാരായണം ചെയ്യേണ്ടത്. ആധുനിക ലോകത്തും പ്രാധാന്യത്തിന് തെല്ലും മങ്ങലേല്‍ക്കാതെ നിലകൊള്ളുന്ന ഇതിഹാസമാണ് രാമായണം. ഭഗവാന്‍ രാമന്‍റെ കഥകളിലൂടെ കാലാതിവര്‍ത്തിയായ ധാര്‍മ്മിക ആത്മീയ പാഠങ്ങളാണ് ഈ ഗ്രന്ഥം നമുക്ക് പകര്‍ന്ന് തരുന്നത്. കര്‍മ്മം, ധര്‍മ്മം, കൂറ് തുടങ്ങിയ മൂല്യങ്ങളുടെ പ്രാധാന്യവും രാമായണം നമുക്ക് പറഞ്ഞ് തരുന്നു. അനുകമ്പ നിറഞ്ഞ ഒരു ജീവിതം നയിക്കാനും വ്യക്തിപരവും സാമൂഹ്യവുമായ വെല്ലുവിളികളെ എങ്ങനെ നേരിടണമെന്നും രാമായണം നമ്മെ പഠിപ്പിക്കുന്നു.
സംഗ്രഹവും ഗുണപാഠവും
ശ്രീരാമാദികളുടെ നിശ്ചയം
ഹനുമാന്‍ സമുദ്രം ചാടിക്കടന്നതും ലങ്കയെ ചുട്ടു ഭസ്‌മമാക്കിയതും അടക്കമുള്ള കാര്യങ്ങള്‍ ശ്രീരാമന്‍ എടുത്ത് കാട്ടുന്നു. രാവണനെ വധിക്കാനുള്ള പദ്ധതികള്‍ സുഗ്രീവന്‍ നിര്‍ദേശിക്കുന്നു. വാനരസൈന്യത്തെ ഉപയോഗിച്ച് രാവണനെ നേരിടാമെന്നാണ് സുഗ്രീവന്‍റെ ഉപദേശം. രാമന്‍റെ സഖ്യകക്ഷികളുടെ കൂട്ടായ്‌മയും ധൈര്യവും അവരുടെ ധര്‍മ്മത്തോടുള്ള പ്രതിബദ്ധതയാണ് വെളിവാക്കുന്നത്.
ഗുണപാഠം
ശരിയായ ആത്മാര്‍പ്പണവും കൂട്ടായ്‌മയും ഏത് വെല്ലുവിളിയും നേരിടാന്‍ നമ്മെ സഹായിക്കും.
ലങ്കാവിവരണം
ഹനുമാന്‍ ലങ്കയെ കുറിച്ച് രാമന് വിവരിച്ച് നല്‍കുന്നു. ലങ്കയുടെ കോട്ട കൊത്തളങ്ങളെക്കുറിച്ചും സുരക്ഷ സന്നാഹങ്ങളെക്കുറിച്ചും ഹനുമാന്‍ വിശദീകരിക്കുന്നുണ്ട്. വെല്ലുവിളികള്‍ ഏറെയുണ്ടെങ്കിലും ഹനുമാന്‍റെ ധൈര്യം രാമനും സഖ്യകക്ഷികള്‍ക്കും അവരുടെ ദൗത്യവുമായി മുന്നോട്ട് പോകാന്‍ കരുത്ത് നല്‍കുന്നുണ്ട്. ധൈര്യത്തിന്‍റെ പ്രാധാന്യവും ഏത് തടസങ്ങളോടും നേരിടാനുള്ള ചങ്കൂറ്റവും ഈ ഭാഗം നമുക്ക് കാട്ടിത്തരുന്നു.
ഗുണപാഠം
വെല്ലുവിളികളെ മനസിലാക്കി മുന്നോട്ട് പോകുന്നത് ഫലപ്രദമായ വിജയം നേടാന്‍ സഹായകമാകുമെന്ന് ഈ ഭാഗം നമ്മെ പഠിപ്പിക്കുന്നു.
യുദ്ധയാത്ര
രാമനും സഖ്യവും യുദ്ധത്തിനായി തയാറെടുക്കുന്നു. വാനരപ്പടയടക്കമുള്ളവയുമായി അവര്‍ ലങ്കയിലേക്ക് തിരിക്കുന്നു. എല്ലാവരും അവരുടെ കൂട്ടായ കരുത്തില്‍ വിശ്വാസമുള്ളവരാണ്. ഈ യാത്ര ഐക്യത്തിന്‍റെ ശക്തിയാണ് കാട്ടുന്നത്. ശത്രുക്കള്‍ക്കെതിരെ വിജയം നേടാന്‍ തന്ത്രപരമായ ആസൂത്രണങ്ങളും എങ്ങനെ സഹായകമാകുമെന്ന് ഈ രംഗം നമ്മെ പഠിപ്പിക്കുന്നു.
ഗുണപാഠം