കേരളം

kerala

ETV Bharat / bharat

രാമക്ഷേത്ര പ്രതിഷ്‌ഠ ചടങ്ങ്; അതിഥികളുടെ പട്ടികയില്‍ ബോളിവുഡ് താരങ്ങളും, പ്രമുഖ വ്യവസായികളും - അയോധ്യയിലെ അതിഥികൾ

Ayodhya Guest List : രാമക്ഷേത്ര പ്രതിഷ്‌ഠ ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട അതിഥികളുടെ പട്ടികയിലുള്ളത് മുകേഷ് അംബാനിയും അമിതാഭ് ബച്ചനും ഉള്‍പ്പെടുന്ന പ്രമുഖരുടെ നീണ്ട നിര.

Ram temple consecration  രാമക്ഷേത്ര പ്രതിഷ്‌ഠ  അയോധ്യയിലെ അതിഥികൾ  Ayodhya Consecration
Ram Temple Consecration Ceremony Guest List

By ETV Bharat Kerala Team

Published : Jan 20, 2024, 10:38 AM IST

അയോധ്യ: തിങ്കളാഴ്‌ച നടക്കാനിരിക്കുന്ന അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്‌ഠ ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട അതിഥികളുടെ പട്ടികയിൽ ബോളിവുഡ് താരങ്ങളും, വ്യവസായികളും. ശതകോടീശ്വരൻ മുകേഷ് അംബാനിയും, ബോളിവുഡ് സൂപ്പർ താരം അമിതാഭ് ബച്ചനും ഉള്‍പ്പെടുന്നതാണ് അതിഥികളുടെ പട്ടിക. പ്രമുഖ രാഷ്ട്രീയക്കാർ, പ്രമുഖ വ്യവസായികൾ, മുൻനിര സിനിമാ താരങ്ങൾ, കായിക താരങ്ങൾ, ഉദ്യോഗസ്ഥർ, നയതന്ത്രജ്ഞർ എന്നിവരുൾപ്പെടെ നൂറുകണക്കിന് പേരെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

സിനിമാ മേഖലയിൽ നിന്ന് സൂപ്പര്‍ താരങ്ങളായ മോഹൻലാൽ, അജയ് ദേവ്ഗൺ, അക്ഷയ് കുമാർ, അല്ലു അർജുൻ, അനുപം ഖേർ, ചിരഞ്ജീവി തുടങ്ങിയവരും പട്ടികയിലുണ്ട്. കൂടാതെ, സരോദ് സംഗീതജ്ഞൻ അംജദ് അലി, ഗാനരചയിതാവും കവിയുമായ മനോജ് മുൻതാഷിർ, ഗാനരചയിതാവും എഴുത്തുകാരനുമായ പ്രസൂൺ ജോഷി, സംവിധായകരായ സഞ്ജയ് ബൻസാലി, ചന്ദ്രപ്രകാശ് ദ്വിവേദി എന്നിവരെയും ക്ഷണിച്ചിട്ടുണ്ട്.

ശതകോടീശ്വരൻ മുകേഷ് അംബാനി, അമ്മ കോകില ബെൻ, ഭാര്യ നീത അംബാനി, മക്കളായ ആകാശ്, അനന്ത്, മരുമക്കളായ ശ്ലോക, രാധിക, ആദിത്യ ബിർള ഗ്രൂപ്പ് ചെയർമാന്‍ കുമാർ, മംഗളം ബിർള, ഭാര്യ നിർജ, പിരാമൽ ഗ്രൂപ്പ് ചെയർമാൻ അജയ് പിരാമൽ, മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ആനന്ദ് മഹീന്ദ്ര, ഡിസിഎം ശ്രീറാമിന്‍റെ അജയ് ശ്രീറാം, ടിസിഎസ് സിഇഒ കെ കൃതിവാസൻ തുടങ്ങിയവരും പ്രമുഖ വ്യവസായികളുടെ പട്ടികയിലുണ്ട്.

ഡോ. റെഡ്ഡീസ് ഫാർമസ്യൂട്ടിക്കൽസിലെ കെ സതീഷ് റെഡ്ഡി, സീ എന്‍റർടൈൻമെന്‍റ് എന്‍റർപ്രൈസസ് സിഇഒ പുനിത് ഗോയങ്ക, എൽ ആൻഡ് ടി സിഇഒ എസ് എൻ സുബ്രഹ്മണ്യൻ, ഇൻഫോസിസ് സ്ഥാപകൻ എൻ ആർ നാരായണ മൂർത്തി, ജിൻഡാൽ സ്‌റ്റീൽ ആൻഡ് പവർ മേധാവി നവീൻ ജിൻഡാൽ, നരേഷ് ട്രെഹാൻ എന്നിവരും ചടങ്ങില്‍ പങ്കെടുക്കും.

മുൻ ലോക്‌സഭ സ്‌പീക്കർ മീരാ കുമാർ, ആസൂത്രണ കമ്മീഷൻ മുൻ ഉപാധ്യക്ഷൻ മൊണ്ടേക് സിങ് അലുവാലിയ എന്നിവരും പട്ടികയിലുണ്ട്. ഇന്ത്യയുടെ ജി20 ഷെർപ്പ അമിതാഭ് കാന്ത്, മുൻ നയതന്ത്രജ്ഞൻ അമർ സിൻഹ, മുൻ അറ്റോർണി ജനറൽമാരായ കെ കെ വേണുഗോപാൽ, മുകുൾ റോത്തഗി, ഇന്ത്യൻ വനിതാ ക്രിക്കറ്റ് ക്യാപ്റ്റൻ മിതാലി രാജ് എന്നിവരും ക്ഷണിക്കപ്പെട്ടവരുടെ പട്ടികയിലുണ്ട്. പട്ടികയിലുള്ള അതിഥികളില്‍ പലരും സ്വകാര്യ വിമാനങ്ങളിലായിരിക്കും ജനുവരി 22-ന് പ്രതിഷ്‌ഠ ചടങ്ങില്‍ പങ്കെടുക്കാന്‍ അയോധ്യയിലെത്തുക.

ABOUT THE AUTHOR

...view details