അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ മഹാപ്രതിഷ്‌ഠ ചടങ്ങിന് മുന്നോടിയായി രാമലല്ല വിഗ്രഹത്തിന്‍റെ മുഖം അനാച്ഛാദനം ചെയ്‌തു. നിരവധി ചടങ്ങുകളും പൂജകളും ഇന്നലെയായിരുന്നു വിഗ്രഹം ശ്രീകോവിലിൽ പ്രതിഷ്‌ഠിച്ചത്.
51 ഇഞ്ചുള്ള വിഗ്രഹത്തിൽ ശ്രീരാമനെ അഞ്ച് വയസുള്ള കുട്ടിയായി ചിത്രീകരിച്ചിരിക്കുന്നു. മൈസൂരുവില്‍ നിന്നുള്ള ശില്‍പിയായ അരുൺ യോഗിരാജാണ് കരിങ്കല്ലിൽ തീർത്ത വിഗ്രഹം കൊത്തിയെടുത്തത്. വിഗ്രഹത്തിൽ ഓം, ചക്ര, ശംഖ്, ഗദ, സ്വസ്‌തിക, ഗണേശൻ, ഹനുമാൻ, കമല നയൻ തുടങ്ങി വിവിധ ചിഹ്നങ്ങളും ഉണ്ട്. കറുത്ത കല്ലിൽ കൊത്തിയെടുത്ത പ്രതിമയെ മഞ്ഞ തുണികൊണ്ട് കണ്ണുകൾ മൂടിയ നിലയിലുള്ള വിഗ്രഹത്തിന്‍റെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ പുറത്തുവന്നിരുന്നു.
ഗര്‍ഭഗൃഹത്തില്‍ രാമനെ സ്ഥാപിക്കുമ്പോള്‍ ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായിയും ട്രസ്റ്റിലെ മറ്റംഗങ്ങളും സന്നിഹിതരായിരുന്നു. ജനുവരി 22 ന് നടക്കാനിരിക്കുന്ന 'പ്രാണ്‍ പ്രതിഷ്‌ഠ ' പരിപാടിയിൽ 4,000-ലധികം സന്ന്യാസിമാർ ഉൾപ്പെടെ 7,500 ലധികം വിശിഷ്‌ടാതിഥികളുടെ സാന്നിധ്യത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിനും സാക്ഷ്യം വഹിക്കും. ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കാണ് പ്രതിഷ്‌ഠ കര്‍മ്മം. ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഏഴുദിവസത്തെ യജ്ഞ കര്‍മ്മങ്ങള്‍ ക്ഷേത്രത്തില്‍ തുടരുകയാണ്.
മൈസൂരുവിലെ എച്ച്‌ഡി കോട്ടെ താലൂക്കിലെ ഗുജ്ജെഗൗഡനപുരയിൽ കണ്ടെത്തിയ കൃഷ്‌ണ ശിലയിലാണ് വിഗ്രഹം കൊത്തിയെടുത്തത്. കൃഷ്‌ണ ശിലയ്‌ക്ക് ഇരുമ്പിനേക്കാള്‍ കാഠിന്യവുമുണ്ടെന്നും ഭൂമിയില്‍ നിന്ന് ഏകദേശം 50 മുതൽ 60 അടി വരെ ആഴത്തിലായിരിക്കുമെന്നും ശില്‍പികള്‍ പറയുന്നു. 1200 വർഷത്തോളം കേടൊന്നും സംഭവിക്കാതെ നിലനില്‍ക്കുമെന്നുള്ളതും പ്രത്യേകതയാണ്.