കേരളം

kerala

ETV Bharat / bharat

രാജ്യസഭ വോട്ടെടുപ്പ് എങ്ങനെ? തെരഞ്ഞെടുപ്പ് പ്രക്രിയകളെ കുറിച്ചറിയാം

രാജ്യസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഫെബ്രുവരി 27ന്. തെരഞ്ഞെടുപ്പിനെ കുറിച്ച് അറിയേണ്ട കാര്യങ്ങള്‍.

Rajya Sabha Election  രാജ്യസഭ വോട്ടെടുപ്പ്  രാജ്യസഭ വോട്ടെടുപ്പ് പ്രക്രിയ  Rajya Sabha Members Election
How Rajya Sabha Members Are Elected

By ETV Bharat Kerala Team

Published : Feb 14, 2024, 8:26 PM IST

ഫെബ്രുവരി 27നാണ് ഇത്തവണ രാജ്യസഭയിലേക്കുള്ള അംഗങ്ങളുടെ തെരഞ്ഞെടുപ്പ്. രാജ്യസഭയിലെ ഓരോ അംഗങ്ങളെയും ആറ് വര്‍ഷത്തേക്കാണ് തെരഞ്ഞെടുക്കപ്പെടുന്നത്.

രാജ്യസഭയിലെ പരാമവധി അംഗ സംഖ്യ എന്നത് 250 പേരാണ്. ഇതില്‍ 238 പേരെ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നും തെരഞ്ഞെടുക്കും. ബാക്കിയുള്ളവരെ രാഷ്‌ട്രപതിയാണ് നാമനിര്‍ദേശം ചെയ്യും.12 പേരെയാണ് രാഷ്‌ട്രപതി നോമിനേറ്റ് ചെയ്യുക. കലാകാരന്മാര്‍ മറ്റ് പ്രമുഖര്‍ തുടങ്ങിയവരെയാണ് രാഷ്‌ട്രപതി ഇത്തരത്തില്‍ തെരഞ്ഞെടുക്കുക.

ഭരണ ഘടന പദ്ധതിയും യാഥാര്‍ഥ്യവും:ലോക്‌സഭയില്‍ നിന്നും വ്യത്യസ്‌തമാണ് രാജ്യസഭ. ഈ സഭ ഒരിക്കലും പിരിച്ച് വിടുന്നില്ല. അതുകൊണ്ട് തന്നെ ഇതൊരു സ്ഥിരം സഭയാണെന്ന് പറയാം. എന്നാല്‍ സഭയിലെ അംഗങ്ങള്‍ ഓരോ രണ്ട് വര്‍ഷം കൂടുമ്പോഴും മാറി കൊണ്ടിരിക്കും.

ഓരോ രണ്ട് വര്‍ഷം കൂടുമ്പോഴും ആറു വര്‍ഷം പൂര്‍ത്തിയാക്കിയ അംഗങ്ങള്‍ പിരിഞ്ഞ് പോകും. പിരിഞ്ഞ് പോകുന്ന അംഗങ്ങള്‍ക്ക് പകരം അത്രയും തന്നെ പുതിയ അംഗങ്ങളെ തെരഞ്ഞെടുക്കുകയും ചെയ്യും അതുകൊണ്ട് തന്നെയാണ് രാജ്യസഭ ഒരു സ്ഥിരം സഭയാണെന്ന് പറയുന്നത്.

രാജ്യസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രക്രിയ: സാധാരണ പൊതു തെരഞ്ഞെടുപ്പുകളില്‍ നിന്നും വളരെയധികം വ്യത്യസ്‌തമാണ് രാജ്യസഭയിലേക്കുള്ള തെരഞ്ഞെടുപ്പ്. പൊതു തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ നേരിട്ടാണ് സ്ഥാനാര്‍ഥികളെ വോട്ട് ചെയ്‌ത് വിജയിപ്പിക്കുന്നതും പരാജയപ്പെടുത്തുന്നതുമെല്ലാം. എന്നാല്‍ രാജ്യസഭ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് നേരിട്ട് വോട്ട് ചെയ്യാന്‍ സാധിക്കില്ല.

ആനുപാതിക പ്രാതിനിധ്യ വോട്ടിങ് രീതിയാണ് രാജ്യസഭയിലേത്. അതാത് സംസ്ഥാനത്തെ നിയമസഭ അംഗങ്ങള്‍ക്കാണ് രാജ്യസഭ തെരഞ്ഞെടുപ്പില്‍ വോട്ട് അവകാശമുള്ളത്. ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങളില്‍ നിന്നുള്ള രാജ്യസഭ അംഗങ്ങളുടെ എണ്ണം കണക്കാക്കപ്പെടുന്നത്. ജനസംഖ്യ കൂടുതലുള്ള സംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ പ്രതിനിധികളുണ്ടാകും. സംസ്ഥാനങ്ങളില്‍ നിന്നുള്ള എംഎല്‍എമാരാണ് രാജ്യസഭ പ്രതിനിധികളെ തെരഞ്ഞെടുക്കുക.

ഒരു സ്ഥാനാർത്ഥിക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് ആവശ്യമായ ഏറ്റവും കുറഞ്ഞ വോട്ടുകളുടെ എണ്ണം തീരുമാനിക്കുന്നതിന് പ്രത്യേക ഫോര്‍മുലയുണ്ട്. എംഎൽഎമാരുടെ ആകെ എണ്ണം+1 ഒഴിവുകളുടെ എണ്ണം+1 എന്നതാണ് രാജ്യസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഫോര്‍മുല. ഉദാഹാരണം പറയുകണയാണെങ്കില്‍ നിലവില്‍ ഉത്തര്‍പ്രദേശിലെ സാഹചര്യം നോക്കാം.

സംസ്ഥാന നിയമസഭയുടെ അംഗ ബലം 403 ആണ്.തെരഞ്ഞെടുപ്പ് നിശ്ചയിച്ചിട്ടുള്ള രാജ്യസഭ സീറ്റുകളുടെ എണ്ണം 10 ആണ്. കൂടാതെ യോഗി ആതിഥ്യ നാഥിന്‍റെ നേതൃത്വത്തിലുള്ള ഭാരതീയ ജനത പാര്‍ട്ടിക്ക് നിയമസഭയില്‍ 252 അംഗബലമുണ്ട്. അങ്ങനെയെങ്കില്‍ നേരത്തെ പറഞ്ഞ ഫോര്‍മുല പ്രകാരം 403 +1 = 37.6 (Say 38) 10+1 എന്നതായിരിക്കും കണക്ക്.

ബിജെപി നാമനിര്‍ദേശം ചെയ്യുന്ന ഓരോ സ്ഥാനാര്‍ഥിക്കും 38 വോട്ടുകള്‍ നേടേണ്ടതുണ്ട്. ബിജെപിക്ക് നിയമസഭയില്‍ 252 അംഗബലം ഉള്ളതിനാല്‍ 6 സ്ഥാനാര്‍ഥികളെ മാത്രമെ തെരഞ്ഞെടുക്കാന്‍ സാധിക്കൂ. അതുകൊണ്ട് തങ്ങളുടെ പാര്‍ട്ടി നാമനിര്‍ദേശം ചെയ്യുന്ന ഒന്നോ അല്ലെങ്കില്‍ മറ്റൊരാള്‍ക്ക് മുന്‍ഗണന നല്‍കുന്നതിന് കുറഞ്ഞത് 228 (38X6) എംഎല്‍എമാര്‍ക്കെങ്കിലും വിപ്പ് നല്‍കേണ്ടതുണ്ട്.

ശേഷിക്കുന്ന 24 എംഎല്‍എ മാരുടെ വോട്ടുകളോടെ പാര്‍ട്ടിക്ക് സഖ്യകക്ഷികളുടെ പിന്തുണയോടെ ഒരു സീറ്റ് കൂടി ഉറപ്പിച്ച് 38 എന്നതില്‍ എത്താന്‍ സാധിക്കും. ഇത്തരത്തില്‍ മുന്നോട്ട് പോയാല്‍ അവശേഷിക്കുന്ന വോട്ടുകൾ സഖ്യകക്ഷികളിൽ ഒരാളുടെ സ്ഥാനാർഥിക്ക് വിട്ടുകൊടുക്കാനും ബിജെപിക്ക് കഴിയും. രാജ്യസഭയിലേക്ക് മത്സരിക്കാനുള്ള ചുരുങ്ങിയ പ്രായം 30 വയസാണ്.

ABOUT THE AUTHOR

...view details