ന്യൂഡൽഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെയും ഹിമാചല്‍ മുഖ്യമന്ത്രി ഹേമന്ദ് സോറന്‍റെയും അറസ്‌റ്റിന് പിന്നാലെ ഇന്ത്യാ സഖ്യം കേന്ദ്ര സര്‍ക്കാരിനെതിരെ ഉയര്‍ത്തുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. കേന്ദ്ര സര്‍ക്കാര്‍ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്‌തു എന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. പ്രതിപക്ഷം ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകാണെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. അത്തരം പരാമർശങ്ങളിലൂടെ രക്ഷപെടാമെന്ന് ആരെങ്കിലും കരുതുന്നുവെങ്കിൽ അത് സാധ്യമല്ലെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.
സ്വന്തം തെറ്റുകളും ബലഹീനതകളും മറച്ചുവെക്കാനാണ് പ്രതിപക്ഷ പാർട്ടികൾ ശ്രമിക്കുന്നത്. ബിജെപിയുടെ 'വാഷിങ് മെഷീൻ' മറ്റ് പാർട്ടികളിൽ നിന്ന് എത്തുന്ന നേതാക്കളെ കേസുകളിൽ നിന്ന് 'ക്ലീൻ' ആക്കുന്നു എന്ന കോൺഗ്രസ് ആരോപണങ്ങളും അദ്ദേഹം തള്ളി.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായി ബന്ധപ്പെട്ട ചോദ്യത്തിന്, കോടതിയിൽ നിന്ന് എന്തുകൊണ്ട് അദ്ദേഹത്തിന് ഇളവ് ലഭിച്ചില്ലെന്ന് രാജ്‌നാഥ് സിങ് തിരിച്ചു ചോദിച്ചു.'ഞങ്ങള്‍ കാരണം ജയിലിൽ പോയെന്ന് കരുതിയാൽ പോലും എന്ത് കൊണ്ട് കോടതിയില്‍ നിന്ന് ആശ്വാസം കിട്ടുന്നില്ല. കോടതിയുടെ നിയന്ത്രണം ഞങ്ങള്‍ ഏറ്റെടുത്തു എന്നാണോ? ഇവരൊക്കെ എന്താണ് പറയാൻ ശ്രമിക്കുന്നത്? ഞങ്ങൾ കോടതികൾ കൂടെ പിടിച്ചെടുത്തെന്ന് പറയാനുള്ള ചങ്കൂറ്റം അവർക്കുണ്ടാകട്ടെ.' രാജ്‌നാഥ് സിങ് പറഞ്ഞു.