കേരളം

kerala

ETV Bharat / bharat

കേരളത്തിന് പുതിയ ഗവർണർ; ആരിഫ് മുഹമ്മദ് ഖാന്‍ ഇനി ബിഹാറിലേക്ക് - NEW GOVERNOR FOR KERALA

അടിയുറച്ച ആര്‍എസ്‌എസ് പശ്ചാത്തലമുള്ള നേതാവാണ് പുതിയ കേരള ഗവർണർ

KERALA GOVERNOR  ARIF MOHAMMAD KHAN  RAJENDRA VISHWANATH ARLEKAR  NEW GOVERNOR OF KERALA
Rajendra Vishwanath Arlekar (fb/arlekar.rajendra)

By ETV Bharat Kerala Team

Published : 23 hours ago

തിരുവനന്തപുരം: കേരള ഗവർണർക്ക് മാറ്റം. ആരിഫ് മുഹമ്മദ് ഖാന് പകരം രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍ കേരളത്തിന്‍റെ പുതിയ ഗവര്‍ണറാകും. നിലവിൽ ബിഹാർ ഗവർണറാണ് ആര്‍ലേകര്‍. ആർലേകറിന് പകരം ആരിഫ് മുഹമ്മദ് ഖാൻ ബിഹാർ ഗവർണറാകും.

അടിയുറച്ച ആര്‍എസ്‌എസ് പശ്ചാത്തലമുള്ള നേതാവാണ് രാജേന്ദ്ര വിശ്വനാഥ് ആര്‍ലേകര്‍. നേരത്തെ ഹിമാചല്‍ പ്രദേശ് ഗവര്‍ണറായിരുന്നു. പിന്നീടാണ് ബിഹാറിലേക്ക് മാറ്റിയത്. ഗോവയില്‍ നിന്നുള്ള ബിജെപി നേതാവായ ആര്‍ലേകര്‍ അവിടെ മന്ത്രി, നിയമസഭ സ്‌പീക്കര്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ് ആര്‍ലേകര്‍. ക്രിസ്‌ത്യൻ പശ്ചാത്തലമുളള ഗോവയിൽ നിന്ന് കേരളത്തിലേക്കുളള രാജേന്ദ്ര വിശ്വനാഥ് വരവിലൂടെ ബിജെപി ലക്ഷ്യമിടുന്നത് ക്രിസ്‌ത്യൻ വിഭാഗത്തെയാകാമെന്നാണ് വിലയിരുത്തൽ.

അടുത്ത വർഷം തിരഞ്ഞെടുപ്പിനെ നേരിടുന്ന ബിഹാറിലേക്കാണ് ആരിഫ് മുഹമ്മദ് ഖാന്‍റെ മാറ്റം. കഴിഞ്ഞ സെപ്റ്റംബർ അഞ്ചിന് ആരിഫ് മുഹമ്മദ് ഖാൻ കേരളാ ഗവർണർ പദവിയിൽ അഞ്ച് വർഷം പൂർത്തിയാക്കിയിരുന്നു. സംസ്ഥാന സർക്കാരും ഗവർണ്ണർ ആരിഫ് ഖാനും തമ്മിലെ ഭിന്നത തുടരുന്നതിനിടെയാണ് മാറ്റം.

ആഭ്യന്തര കലാപം രൂക്ഷമായ മണിപ്പൂരിന് പുതിയ ഗവർണറെ നിയമിച്ചു. ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ലയ്ക്കാണ് മണിപ്പൂർ ഗവർണറായി നിയമനം. ഈ വർഷം ഓഗസ്റ്റ് വരെ കാലാവധിയുണ്ടെന്നിരിക്കെയാണ് നിയമനം.

മിസോറം ഗവര്‍ണറായി സേവനമനുഷ്‌ഠിക്കുന്ന ഡോ.ഹരി ബാബു കഭംപട്ടിയെ ഒഡിഷ ഗവര്‍ണറായി നിയമിച്ചു. ജനറല്‍ ഡോ.വിജയ്‌കുമാര്‍ സിങാണ് മിസോറാമിന്‍റെ പുതിയ ഗവര്‍ണര്‍.

ABOUT THE AUTHOR

...view details