ഉത്തർപ്രദേശിലെ റായ്ബറേലി, കേരളത്തിലെ വയനാട് എന്നീ രണ്ട് ലോക്‌സഭ മണ്ഡലങ്ങളിലാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇത്തവണ മത്സരിച്ചത്. വയനാട്ടിൽ കൗണ്ടിങ് പൂര്‍ത്തിയായപ്പോൾ 3,61,394 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ രാഹുല്‍ ഗാന്ധി ജയമാവർത്തിച്ചു. 6,41,725 വോട്ടുകളാണ് രാഹുല്‍ ഗാന്ധിയ്‌ക്ക് ലഭിച്ചത്. ഇടത് മുന്നണി സ്ഥാനാര്‍ഥി ആനി രാജ 2,80,331 വോട്ടുകളുമായി രണ്ടാം സ്ഥാനത്ത് എത്തിയപ്പോൾ എന്‍ഡിഎ സ്ഥാനാര്‍ഥി കെ സുരേന്ദ്രന് 1,39,677 വോട്ടുകള്‍ ലഭിച്ചു.
റായ്ബറേലിയിൽ രാഹുൽ ഗാന്ധിയ്‌ക്ക് കൂറ്റൻ ജയം; സോണിയയുടെ 2019ലെ വിജയമാർജിൻ മറികടന്നു - Rahul Gandhi wins RaeBareli
റായ്‌ബറേലിയും വയനാട്ടിലും തകർപ്പൻ ജയവുമായി രാഹുൽ ഗാന്ധി.
Published : Jun 4, 2024, 5:58 PM IST
റായ്‌ബറേലിയിലും തകർപ്പൻ ജയമാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സ്വന്തമാക്കിയത്. ഏഴ് മണിക്കൂർ നീണ്ട വോട്ടെണ്ണലിന് ശേഷം റായ്ബറേലി മണ്ഡലത്തിൽ നിന്ന് റെക്കോഡായ 4 ലക്ഷത്തിലധികം വോട്ടുകൾക്ക് രാഹുൽ വിജയിച്ചു. സോണിയ ഗാന്ധിയുടെ 2019ലെ മാർജിനാണ് ഇതോടെ രാഹുൽ മറികടന്നത്.
ബിജെപിയുടെ ദിനേശ് പ്രതാപ് സിംഗ് രണ്ടാം സ്ഥാനത്തും ബിഎസ്‌പിയുടെ താക്കൂർ പ്രസാദ് യാദവ് മൂന്നാം സ്ഥാനത്തും എത്തി. റായ്ബറേലിയിൽ ആദ്യമായി മത്സരിച്ച രാഹുൽ ഗാന്ധി വോട്ടെണ്ണലിൻ്റെ തുടക്കം മുതൽ ബിജെപി സ്ഥാനാർഥിയെക്കാൾ ബഹുദൂരം മുന്നിലായിരുന്നു. യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ മന്ത്രി കൂടിയാണ് ദിനേശ് പ്രതാപ് സിംഗ്.