ലഖ്‌നൗ:കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സംഭാലിലേക്ക്. ഉത്തര്‍പ്രദേശിലെ മറ്റ് അഞ്ച് പാർട്ടി എംപിമാർക്കൊപ്പം രാഹുല്‍ ബുധനാഴ്‌ച സംഭാൽ സന്ദർശിക്കുമെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്‌തു. വയനാട് എംപി പ്രിയങ്ക ഗാന്ധിയും സംഭാൽ സന്ദർശിച്ചേക്കുമെന്ന് ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് പറഞ്ഞു.
അജയ് റായിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് പ്രതിനിധി സംഘം ഇന്ന് സംഭാല്‍ സന്ദര്‍ശിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ സംഭാൽ സന്ദർശിക്കാൻ പിസിസി അധ്യക്ഷന് അനുമതി നിഷേധിച്ച് യുപി പൊലീസ് കത്ത് അയക്കുകയായിരുന്നു. അജയ് റായിയെ പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് യുപി കോൺഗ്രസ് ഓഫിസിന് പുറത്ത് കഴിഞ്ഞ ദിവസം പൊലീസും കോൺഗ്രസ് നേതാക്കളും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
നവംബര്‍ 24ന് ആണ് ഉത്തര്‍പ്രദേശിലെ ഷാഹി ജുമാ മസ്‌ജിദിൽ സർവേ നടത്താൻ എത്തിയ സംഘത്തിന് നേരെ കല്ലേറുണ്ടായത്. പൊലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് പ്രതിഷേധക്കാര്‍ വെടിയേറ്റ് മരിക്കുകയായിരുന്നു. നിരവധി പൊലീസുകാര്‍ക്കും പ്രതിഷേധത്തില്‍ പരിക്കേറ്റു.
സംഭാൽ നഗരത്തിലെ ഷാഹി ജുമാ മസ്‌ജിദ് ക്ഷേത്രം തകർത്ത് പണിതതാണെന്ന് അവകാശപ്പെട്ട് മുതിർന്ന അഭിഭാഷകൻ വിഷ്‌ണു ശങ്കർ ജെയിനാണ് ഹർജി സമർപ്പിച്ചത്. തുടര്‍ന്ന് സര്‍വേ നടത്താന്‍ ജില്ലാ കോടതി അനുമതി നല്‍കുകയായിരുന്നു.
നവംബർ 19ന് സംഘം ആദ്യ സര്‍വേ നടത്തിയിരുന്നു. രണ്ടാം സര്‍വേയ്ക്ക് എത്തിയപ്പോഴാണ് സംഘര്‍ഷമുണ്ടായത്. സംഭവം അന്വേഷിക്കാൻ അലഹബാദ് ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജസ്‌റ്റിസ് ദേവേന്ദ്ര കുമാർ അറോറയുടെ നേതൃത്വത്തില്‍ മൂന്നംഗ ജുഡീഷ്യൽ കമ്മീഷനെ സംസ്ഥാനം നിയോഗിച്ചിട്ടുണ്ട്.
Also Read:ഭൂമി കയ്യേറ്റം ആരോപിച്ച് ഗുജറാത്തില്‍ മുസ്‍ലിം പള്ളികള്‍ തകര്‍ത്ത സംഭവം; സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചു