കേരളം

kerala

ETV Bharat / bharat

ബജറ്റില്‍ ജാതിഭേദം, പിന്നാക്ക വിഭാഗങ്ങളെ ക്രൂരമായി അവഗണിച്ചു; കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി - Rahul Gandhi Criticized Modi - RAHUL GANDHI CRITICIZED MODI

പാര്‍ലമെന്‍റില്‍ നടക്കുന്ന ബജറ്റ് ചര്‍ച്ചയില്‍ മോദിയ്ക്ക് എതിരെ വലിയ വിമര്‍ശനം ഉന്നയിച്ച് രാഹുല്‍ ഗാന്ധി. ബജറ്റില്‍ യുവാക്കളെയും കര്‍ഷകരെയും പിന്നാക്ക വിഭാഗങ്ങളെയും അവഗണിച്ചു എന്നാണ് രാഹുല്‍ പറഞ്ഞത്. ചക്രവ്യൂഹത്തില്‍ അകപ്പെട്ട അഭിമന്യുവിന്‍റെ അവസ്ഥയാണ് രാജ്യത്തിന്‍റേത് എന്നും രാഹുല്‍ പറഞ്ഞു.

RAHUL GANDHI CRITICIZED PM  UNION BUDGET 2024  ലോക്‌സഭാ സമ്മേളനം  രാഹുല്‍ ഗാന്ധി
RAHUL GANDHI (ETV Bharat)

By ETV Bharat Kerala Team

Published : Jul 29, 2024, 3:17 PM IST

ന്യൂഡല്‍ഹി :പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്ത് നികുതി ഭീകരതയാണ് നടക്കുന്നതെന്നും അദ്ദേഹം. ജിഎസ്‌ടി, നോട്ട് നിരോധനം എന്നിവയെ രാജ്യത്തെ ജനങ്ങളെ വലച്ചു. യുവാക്കളെ സംബന്ധിക്കുന്ന ചോദ്യ പേപ്പറുമായി ബന്ധപ്പെട്ട് യാതൊരു ചര്‍ച്ചയും പാര്‍ലമെന്‍റ് സമ്മേളനത്തില്‍ ഉണ്ടായില്ല. യുവാക്കളില്‍ തൊഴിലില്ലായ്‌മ രൂക്ഷമാക്കി. അഗ്നിവീറുകള്‍ക്കായി ഒരു രൂപ പോലും നീക്കിവച്ചിട്ടില്ല.

കര്‍ഷകര്‍ക്കായി അതിര്‍ത്തി തുറന്നിട്ടില്ല. കര്‍ഷകര്‍ക്ക് എന്ത് ഗ്യാരന്‍റിയാണ് നല്‍കിയതെന്നും രാഹുല്‍ ചോദിച്ചു. പിന്നാക്ക വിഭാഗങ്ങളെ കേന്ദ്ര സര്‍ക്കാര്‍ അവഗണിച്ചെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. ബജറ്റില്‍ ജാതിഭേദമുണ്ടെന്നും രാഹുല്‍ ആരോപിച്ചു. നിങ്ങള്‍ക്ക് പറ്റില്ലെങ്കില്‍ ഇന്ത്യ സഖ്യത്തിന് അവസരം തരൂ എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രധാന മന്ത്രിയെ മറ്റ് മന്ത്രിമാര്‍ക്ക് ഭയമെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. ഈ ഭയം വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്‍റേത് ചക്രവ്യൂഹത്തില്‍ അകപ്പെട്ട് അഭിമന്യുവിന്‍റെ അവസ്ഥയാണ്. ചക്രവ്യൂഹം നിയന്ത്രിക്കുന്നത് ആറ് പേര് ചേര്‍ന്നാണ്. അദാനിയും അംബാനിയും അതില്‍ ഉള്‍പ്പെടുന്നു. അദാനിയേയും അംബാനിയേയും എ1 എ2 എന്നും രാഹുല്‍ വിളിച്ചു. ഈ ചക്രവ്യൂഹത്തെ ഭേദിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.

സംസാരിക്കുന്നതിനിടയ്ക്ക് ഫോട്ടോ ഉയര്‍ത്തിക്കാണിക്കാന്‍ ശ്രമിച്ച രാഹുലിനെ സ്‌പീക്കര്‍ തടഞ്ഞു. നിയമം പാലിച്ച് സംസാരിക്കണമെന്ന് രാഹുലിനോട് കിരൺ റിജിജു പറഞ്ഞു. വിലയ രീതിയിലുളള ഭരണ പ്രതിപക്ഷ പോരിനാണ് പാര്‍ലമെന്‍റ് വേദിയായത്.

Also Read:ബജറ്റ് 2024: 'പ്രതിപക്ഷത്തിന്‍റേത് നിഷ്‌ഠൂര ആരോപണങ്ങള്‍'; പ്രതികരണവുമായി മന്ത്രി നിര്‍മല സീതാരാമന്‍

ABOUT THE AUTHOR

...view details

റിലേറ്റഡ് ആർട്ടിക്കിൾ