കേരളം

kerala

ETV Bharat / bharat

'തമിഴ്‌നാട്ടിലെ ട്രെയിൻ അപകടം രാജ്യം നടുങ്ങിയ ബാലസോര്‍ അപകടത്തിന് സമാനം'; പാഠം പഠിക്കാതെ കേന്ദ്രം, കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി - RAHUL GANDHI SLAMS CENTRE

തമിഴ്‌നാട്ടിലുണ്ടായ ട്രെയിന്‍ അപകടവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിനെതിരെ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും.

RAHUL GANDH  MYSURUDARBHANGA TRAIN ACCIDENT  രാഹുല്‍ ഗാന്ധി  ട്രെയിൻ അപകടം
Rahul Gandhi (IANS)

By PTI

Published : Oct 12, 2024, 1:07 PM IST

ചെന്നൈ:കവരൈപേട്ടയില്‍ ദര്‍ഭംഗഭാഗമതി എക്‌സ്‌പ്രസ് ട്രെയിനും ചരക്ക് ട്രെയിനും കൂട്ടിയിടിച്ച് 19 പേര്‍ക്ക് പരിക്ക് പറ്റിയ സംഭവത്തിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വിവിധ ട്രെയിൻ അപകടങ്ങളിൽ നിന്നായി നിരവധി ജീവനുകൾ പൊലിഞ്ഞിട്ടും ഒരു പാഠവും പഠിക്കാൻ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ലെന്നും കേന്ദ്ര സർക്കാർ ഉണരും മുമ്പ് ഇനിയും എത്ര കുടുംബങ്ങളുടെ ജീവൻ നഷ്‌ടപ്പെടുമെന്നും രാഹുല്‍ ചോദിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്. ട്രെയിൻ അപകടത്തിന് ഉത്തരവാദി കേന്ദ്ര സര്‍ക്കാരാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. 'മൈസൂരു-ദർഭംഗ ട്രെയിൻ ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ചത് ഭയാനകമായ സംഭവമാണ്. 290 പേരുടെ ജീവനെടുത്ത ബാലസോർ ട്രെയിൻ അപകടത്തിന്‍റെ പ്രതിഫലനമാണ് തമിഴ്‌നാട്ടിലെ ട്രെയിൻ അപകടം.

രാജ്യത്ത് നിരവധി ട്രെയിൻ അപകടങ്ങളിൽ നിന്നായി നിരവധി ജീവനുകൾ പൊലിഞ്ഞിട്ടും പാഠങ്ങളൊന്നും പഠിക്കാൻ അധികൃതര്‍ തയ്യാറാകുന്നില്ല. ഇതിന്‍റെ ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാരിനാണ്. ഈ സർക്കാർ ഉണരുന്നതിന് മുമ്പ് എത്ര കുടുംബങ്ങൾക്ക് കൂടി ജീവൻ നഷ്‌ടപ്പെടും' രാഹുല്‍ എക്‌സിലൂടെ ചോദിച്ചു.

ജീവൻ പണയംവച്ച് ട്രെയിനില്‍ യാത്ര ചെയ്യേണ്ട സ്ഥിതി:

ട്രെയിൻ അപകടത്തില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും രംഗത്തെത്തി. ട്രെയിൻ അപകടങ്ങള്‍ രാജ്യത്ത് സാധാരണമായെന്നും കേന്ദ്രം നടപടി എടുക്കുന്നില്ലെന്നും അവര്‍ ആരോപിച്ചു.

'ട്രെയിൻ അപകടങ്ങൾ രാജ്യത്ത് വളരെ സാധാരണമായിരിക്കുന്നു. ഒന്നിനുപുറകെ ഒന്നായി ട്രെയിൻ അപകടങ്ങള്‍ സംഭവിക്കുകയാണ്. ഉത്തരവാദിത്തം ഏറ്റെടുക്കാനോ നടപടി എടുക്കാനോ കേന്ദ്ര സർക്കാർ തയ്യാറാകുന്നില്ല' - പ്രിയങ്ക പറഞ്ഞു.

സാധാരണക്കാര്‍ക്ക് സുരക്ഷിതമായ ട്രെയിൻ യാത്ര ഒരുക്കേണ്ട ഉത്തരവാദിത്വത്തിൽ നിന്ന് കേന്ദ്ര സർക്കാർ മുഖം തിരിക്കുകയാണെന്നും രാജ്യത്തെ കോടിക്കണക്കിന് സാധാരണക്കാർ തങ്ങളുടെ ജീവൻ പണയപ്പെടുത്തി ട്രെയിനുകളിൽ യാത്ര ചെയ്യാൻ നിർബന്ധിതരായെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.

മൈസൂർ-ദർഭംഗ എക്‌സ്‌പ്രസ് അപകടത്തില്‍പെട്ടത് ബാലസോർ പോലെയുള്ള അപകടത്തിന് സമാനമാണ്. മാസങ്ങളായി തുടരുന്ന ഇത്തരം അപകടങ്ങള്‍ എന്ന് അവസാനിക്കുമെന്നും അവര്‍ ചോദിച്ചു.

അതേസമയം അപകടത്തില്‍ പരിക്കേറ്റ 4 പേരുടെ നില ഗുരുതരമായി തുടരുകയാണ്. ഭാഗമതി എക്‌സ്‌പ്രസിന്‍റെ 13 കോച്ചുകള്‍ പാളം തെറ്റിയതായാണ് ഇന്ത്യന്‍ റെയില്‍വേ നേരത്തെ അറിയിച്ചത്. രണ്ട് കോച്ചുകള്‍ക്ക് തീപിടിക്കുകയും ചെയ്‌തിതിരുന്നു. അപകടവുമായി ബന്ധപ്പെട്ട് റെയില്‍വേ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Read Also:ദര്‍ഭംഗ എക്‌സ്പ്രസ് അപകടം; ഞെട്ടിച്ചെന്ന് സ്റ്റാലിന്‍, അപകടത്തില്‍ പെട്ട ട്രെയിനിലെ യാത്രക്കാരുമായി പ്രത്യേക ട്രെയിന്‍ പുറപ്പെട്ടു

ABOUT THE AUTHOR

...view details