ന്യൂഡൽഹി:രാജ്യ തലസ്ഥാനത്ത്താമസിക്കുന്ന മണിപ്പൂര്‍ ജനതയുമായി കൂടിക്കാഴ്ച നടത്തി കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ചെങ്കോട്ടയില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പങ്കെടുത്തതിന് ശേഷമാണ് അദ്ദേഹം മണിപ്പൂര്‍ ജനതയുമായി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയ്ക്ക് ശേഷം വംശഹത്യയ്ക്ക് വേദിയായ മണിപ്പൂര്‍ സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് രാഹുല്‍ ഗാന്ധി അഭ്യർഥിച്ചു.
'ഡൽഹിയിൽ താമസിക്കുന്ന ഒരു കൂട്ടം മണിപ്പൂരി ജനതയെ ഞാൻ ഇന്ന് കണ്ടു. അവര്‍ അനുഭവിക്കേണ്ടിവന്ന സംഘര്‍ഷത്തെ കുറിച്ച് എന്നോട് പറഞ്ഞു. പ്രിയപ്പെട്ടവരിൽ നിന്ന് വേർപിരിയുന്നതിൻ്റെ വേദനയും അവര്‍ പങ്കുവച്ചു. മണിപ്പൂരിലെ സംഘർഷം അവരുടെ സമൂഹത്തിൽ ഏൽപ്പിച്ച ശാരീരികവും മാനസികവുമായ ആഘാതത്തെക്കുറിച്ചും അവർ സംസാരിച്ചുവെന്നും' കൂടിക്കാഴ്ചയ്ക്ക് ശേഷം രാഹുല്‍ എക്സില്‍ കുറിച്ചു.