അമിത് ഷായെ അപമാനിച്ചെന്ന ആരോപണം : മാനനഷ്‌ട കേസില്‍ രാഹുല്‍ ഗാന്ധിക്ക് ജാമ്യം - Sultanpur Court
ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂര്‍ കോടതിയാണ് 2018ലെ കേസില്‍ രാഹുല്‍ ഗാന്ധിക്ക് ജാമ്യം അനുവദിച്ചത്

Published : Feb 20, 2024, 12:07 PM IST
ലഖ്‌നൗ :ബിജെപി നേതാവ് നല്‍കിയ മാനനഷ്‌ട കേസില്‍ രാഹുല്‍ ഗാന്ധിക്ക് ജാമ്യം അനുവദിച്ച് ഉത്തര്‍പ്രദേശിലെ സുല്‍ത്താൻപൂര്‍ കോടതി (Bail To Rahul Gandhi). 2018ലെ നിയമസഭ തെരഞ്ഞെടുപ്പിനിടെ കര്‍ണാടകയില്‍ വച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കൊലക്കേസ് പ്രതിയെന്ന് വിളിച്ചിരുന്നുവെന്നാണ് ആരോപണം (Defamation Case Against Rahul Gandhi). ഇക്കാര്യം ചൂണ്ടിക്കാട്ടി ബിജെപി നേതാവ് വിജയ് മിശ്രയായിരുന്നു (Vijay Mishra) രാഹുലിനെതിരെ മാനനഷ്‌ട കേസ് നല്‍കിയിരുന്നത്.