പുരി:പുരി ജഗന്നാഥ രഥയാത്രയില്‍ തലധ്വജ രഥം വലിക്കുന്നതിനിടെ തിക്കിലും തിരക്കിലും പെട്ട് ശ്വാസം മുട്ടി ഒരാള്‍ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റ നിരവധി ഭക്തരെ പുരി ജില്ല ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെയോടാണ് പുരിയിലെ ജഗന്നാഥ ക്ഷേത്രത്തില്‍ ഉത്സവത്തിന് തുടക്കമായത്. ലക്ഷക്കണക്കിന് ഭക്ത ജനങ്ങളാണ് ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവും ചടങ്ങിനെത്തിയിരുന്നു.