ന്യൂഡല്‍ഹി:ഗുണമേന്‍മയുള്ള വിദ്യാഭ്യാസം സ്വകാര്യവത്ക്കരണത്തിലൂടെയും സാമ്പത്തിക സഹായത്തിലൂടെയും നേടാനാകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പൊതുസ്ഥാപനങ്ങളെ കരുത്തുറ്റതാക്കാന്‍ സര്‍ക്കാര്‍ ഈ രംഗത്ത് കൂടുതല്‍ നിക്ഷേപം നടത്തേണ്ടതിന്‍റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മദ്രാസ് ഐഐടിയിലെ വിദ്യാര്‍ത്ഥികളുമായി നടത്തിയ സംവാദത്തിലാണ് പ്രതിപക്ഷ നേതാവിന്‍റെ പരാമര്‍ശങ്ങള്‍. വിദ്യാഭ്യാസ സംവിധാനത്തെ മെച്ചപ്പെടുത്തേണ്ടതിന് കൈക്കൊള്ളേണ്ട വിവിധ നടപടികളെക്കുറിച്ചും വിദ്യാഭ്യാസ രംഗത്തെ പ്രശ്‌നങ്ങളെക്കുറിച്ചും രാഹുല്‍ സംസാരിച്ചു.
സ്വന്തം ജനതയ്ക്ക് ഗുണമേന്‍മയുള്ള വിദ്യാഭ്യാസം നല്‍കേണ്ടത് അതത് സര്‍ക്കാരുകളുടെ കര്‍ത്തവ്യമാണ്. ഇത് സ്വകാര്യവത്ക്കരണത്തിലൂടെയും സാമ്പത്തിക സഹായങ്ങളിലൂടെയും സാധ്യമാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിദ്യാഭ്യാസരംഗത്ത് കൂടുതല്‍ പണം ചെലവിടുകയും സര്‍ക്കാര്‍ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുകയും വേണമെന്നും പിന്നീട് അദ്ദേഹം എക്‌സില്‍ കുറിച്ചു. വിദ്യാര്‍ത്ഥികളുമായി ചര്‍ച്ചകള്‍ നടത്തുന്നതിന്‍റെ ദൃശ്യങ്ങളും അദ്ദേഹം എക്‌സില്‍ പങ്കുവച്ചു. വിജയത്തെ പ പുനര്‍നിര്‍വചിക്കുന്നതിനെക്കുറിച്ചും വിദ്യാഭ്യാസത്തെ പുനര്‍ ചിത്രീകരിക്കുന്നതിനെക്കുറിച്ചും വിദ്യാര്‍ത്ഥികളുമായി നടത്തിയ ചര്‍ച്ചയെക്കുറിച്ച് അദ്ദേഹം തന്‍റെ വാട്‌സ് ആപ്പ് ചാനലിലും പങ്ക് വച്ചു. പരമ്പരാഗത തൊഴിലുകള്‍ക്കപ്പുറം പുത്തന്‍ വഴികള്‍ കണ്ടെത്തുന്നതിന് വേണ്ടി വിദ്യാര്‍ത്ഥികളെ ശാക്തീകരിക്കുന്നതിനെക്കുറിച്ച് വിദ്യാര്‍ത്ഥികളുമായി സംവദിച്ചുവെന്നും രാഹുല്‍ കുറിച്ചു. നൂതനതയെ പുണരാനും അതിലൂെട അവരുടെ ആഗ്രഹങ്ങള്‍ നേടാനും അവരെ പ്രോത്സാഹിപ്പിക്കുക. മികവിന്‍റെയും ഗവേഷത്തിന്‍റെയും സര്‍ഗാത്മകതയുടെയും ഉത്പാദനത്തിലൂടെയും നമുക്ക് ഇന്ത്യയെ ശരിക്കും ആഗോള നേതൃത്വത്തിലേക്ക് ഉയര്‍ത്താനാകും. കുട്ടികളുമായുള്ള കൂടിക്കാഴ്‌ചയും ചര്‍ച്ചകളു ഏറെ പ്രതീക്ഷകളും പ്രോത്സാഹനവംും നല്‍കുന്നതാണെന്നും രാഹുല്‍ വ്യക്തമാക്കി.
കോണ്‍ഗ്രസും യുപിഎയും വിഭവങ്ങള്‍ ന്യായമായി വിതരണം ചെയ്യുന്നതിന് ശ്രമിക്കുന്നുവെന്നാണ് കുട്ടികളുടെ പക്ഷമെന്ന് രാഹുല്‍ വ്യക്തമാക്കുന്നു. എല്ലാവരെയും ഉള്‍പ്പെടുത്തിയുള്ള വിശാലമായ വളര്‍ച്ചയാണ് യുപിഎ ലക്ഷ്യമിടുന്നതെന്നും കുട്ടികള്‍ ചൂണ്ടിക്കാട്ടിയെന്ന് രാഹുല്‍ പറഞ്ഞു.
അതേസമയം ബിജെപി വളര്‍ച്ചയുടെ കാര്യത്തില്‍ കൂടുതല്‍ അക്രമാസക്തമായ നിലപാടാണ് കാട്ടുന്നത്. മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വികസനവുമായി ഇതിന് ചില വ്യത്യാസങ്ങളുണ്ട്. അവര്‍ ട്രിപ്പിള്‍-ഡൗണ്‍ എന്ന ആശയമാണ് സാമ്പത്തിക തലത്തില്‍ അവര്‍പിന്തുടരുന്നത്. സാമൂഹ്യപരമായി സഹവര്‍ത്തിത്വമുള്ള സമൂഹമാണ് നല്ലതെന്നും ഈ കുട്ടികള്‍ പറയുന്നു. പോരാട്ടം കുറഞ്ഞ ജനതയാണ് ഒരു രാഷ്‌ട്രത്തിന് നല്ലത്.
രാജ്യാന്തര ബന്ധങ്ങളില്‍ ചില വ്യത്യസ്‌തതകളുണ്ട്. എന്നാല്‍ എല്ലാ രാജ്യങ്ങളോടും ഒരേ നിലപാട് തന്നെ പുലര്‍ത്തണമെന്നാണ് കുട്ടികളുടെ പക്ഷം.