ചണ്ഡീഗഡ്: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് വൻ പ്രഖ്യാപനവുമായി ഹരിയാന സർക്കാർ. സംസ്ഥാനത്തെ ക്രിമിനൽ അധികാര പരിധിയിലെ കോടതികൾ വിധിച്ച ശിക്ഷ അനുഭവിക്കുന്ന തടവുകാർക്ക് പ്രത്യേക ഇളവ് നൽകി (Haryana government has made a big announcement on Republic Day). തടവുകാർക്ക് 2 മാസം വരെ ഇളവ് ലഭിക്കുമെന്ന് ഹരിയാന സർക്കാർ അറിയിച്ചു.
തടവുകാര്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ച് ഹരിയാന സർക്കാർ, ഗുർമീത് റാം റഹീമിനും പുറത്തിറങ്ങാം...
ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട തടവുകാര്‍ക്കും, സംസ്ഥാനത്തെ ജയിലുകളിൽ തടവിലായ കുറ്റവാളികൾക്കുമാണ് പ്രത്യേക ഇളവ് ലഭിക്കുക.
Published : Jan 26, 2024, 3:51 PM IST
വ്യവസ്ഥകൾ: ഉത്തരവനുസരിച്ച് ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട തടവുകാര്‍ക്കും, സംസ്ഥാനത്തെ ജയിലുകളിൽ തടവിലായ കുറ്റവാളികൾക്കുമാണ് പ്രത്യേക ഇളവ് ലഭിക്കുക. ഇളവ് ലഭിച്ചവര്‍ നിശ്ചിത സമയത്ത് അതത് ജയിലുകളിൽ കീഴടങ്ങുകയാണെങ്കിൽ ബാക്കിയുള്ളവർക്ക് ഈ ഇളവിന് അർഹതയുണ്ട്. എന്നാല്‍ ജാമ്യത്തിൽ കഴിയുന്ന പ്രതികള്‍ക്ക് ഇളവ് നൽകില്ല.
ഇളവ് വമ്പൻമാർക്കും: ബലാത്സംഗ, കൊലപാതക കേസുകളില്‍ തടവില്‍ കഴിയുന്ന ദേര സച്ച സൗദ തലവൻ ഗുർമീത് റാം റഹീമിനും ഈ ആനുകൂല്യം ലഭിക്കും. ജനുവരി 20നാണ് 50 ദിവസത്തെ പരോളിൽ ഗുർമീത് റാം റഹീം പുറത്തിറങ്ങിയത്. ശിക്ഷ വിധിക്കപ്പെട്ടതിന് ശേഷം 9-ാം തവണയാണ് ഗുർമീത് റാം റഹീമിന് പരോൾ അനുവദിച്ചിരിക്കുന്നത്.