കേരളം

kerala

ETV Bharat / bharat

മധ്യപ്രദേശിലെ ആദിവാസികളെ അവഗണിക്കുന്നു; കോണ്‍ഗ്രസിനെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സംസ്ഥാന സന്ദർശനത്തിനിടെയാണ് കോണ്‍ഗ്രസിനെ പ്രധാനമന്ത്രി വിമർശിച്ചത്

ആദിവാസി അവഗണന  കോണ്‍ഗ്രസിനെതിരെ പ്രധാനമന്ത്രി  മധ്യപ്രദേശ്  PM Modi Lashes Out Congress  madhya pradesh
PM Modi

By ETV Bharat Kerala Team

Published : Feb 11, 2024, 3:42 PM IST

ഝബുവ (മധ്യപ്രദേശ്‌):കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മധ്യപ്രദേശിലെ ആദിവാസികളെ കോണ്‍ഗ്രസ്‌ അവഗണിക്കുന്നുവെന്നായിരുന്നു പ്രധാനമന്ത്രിയുടെ വിമർശനം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിനെ തുടച്ചുനീക്കുമെന്നും അദ്ദേഹം ഞായറാഴ്‌ച പറഞ്ഞു ( PM Modi Lashes Out At Congress in madhya pradesh). വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സംസ്ഥാന സന്ദർശനത്തിനിടെയാണ് പ്രധാനമന്ത്രിയുടെ വിമർശനം.

മധ്യപ്രദേശിലെ ഝബുവയിൽ 7,500 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്‌ച നിർവഹിച്ചിരുന്നു (PM Modi Lays Foundation Stone Of Various Projects Worth Rs 7500 CR). മുഖ്യമന്ത്രി മോഹൻ യാദവും മന്ത്രിസഭയിലെ മന്ത്രിമാരും ചടങ്ങിൽ പങ്കെടുത്തു.

പ്രദേശത്തെ ഗോത്രവർഗക്കാർക്ക് ഈ പദ്ധതികളെല്ലാം പ്രയോജനം ചെയ്യുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് (PMO) പുറത്തുവിട്ട ഔദ്യോഗിക പ്രസ്‌താവനയിൽ പറഞ്ഞു. മേഖലയിലുളള ഗണ്യമായ ഗോത്രവർഗക്കാർക്ക് പ്രയോജനം ചെയ്യുന്ന ഒന്നിലധികം സംരംഭങ്ങളുടെ സമർപ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും.

ആഹാർ അനുദാൻ യോജന പ്രകാരം രണ്ട് ലക്ഷത്തോളം വരുന്ന സ്ത്രീ ഗുണഭോക്താക്കൾക്ക് പ്രധാനമന്ത്രി ആഹാർ അനുദാൻ പ്രതിമാസ ഗഡുക്കളായി വിതരണം ചെയ്യും. ഈ സ്‌കീമിന് കീഴിൽ സംസ്ഥാനത്തെ പ്രത്യേകിച്ച് പിന്നാക്ക ഗോത്രങ്ങളിലെ സ്ത്രീകൾക്ക് പോഷകസമൃദ്ധമായ ഭക്ഷണത്തിനായി പ്രതിമാസം 1,500 രൂപ നൽകുമെന്നും പിഎംഒ ഇറക്കിയ പ്രസ്‌താവനയിൽ പറഞ്ഞു.

ABOUT THE AUTHOR

...view details