കേരളം

kerala

ETV Bharat / bharat

'ഇത് സാധ്യമാകില്ല': രാഹുല്‍ രാഷ്‌ട്രീയം ഉപേക്ഷിക്കുന്നതിനെപ്പറ്റി ആലോചിക്കണമെന്ന് പ്രശാന്ത് കിഷോര്‍ - PRASHANT KISHORE ADVICE FOR RAHUL - PRASHANT KISHORE ADVICE FOR RAHUL

കോണ്‍ഗ്രസ് പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാന്‍ എന്ത് ചെയ്യണം. പ്രശാന്ത് കിഷോര്‍ പറയുന്നു. ...

PRASHANT KISHORE  RAHUL GANDH  കോണ്‍ഗ്രസ് പാര്‍ട്ടി  ലോക്‌സഭാ തെരഞ്ഞെടുപ്പ്
Lok Sabha Election 2024 | Prashant Kishore's Advice For Rahul Gandhi: 'It Is Not Possible'

By ETV Bharat Kerala Team

Published : Apr 7, 2024, 8:36 PM IST

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ലക്ഷ്യമിടുന്ന ഫലം നേടാനായില്ലെങ്കില്‍ രാഹുല്‍ ഗാന്ധി രാഷ്‌ട്രീയം ഉപേക്ഷിക്കുന്നതിനെ കുറിച്ച് ആലോചിക്കണമെന്ന് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. പിടിഐയുടെ എഡിറ്റര്‍മാരുമായി നടത്തിയ സംവാദത്തിലായിരുന്നു അദ്ദേഹത്തിന്‍റെ ഈ ഉപദേശം.

പത്ത് വര്‍ഷമായി പാര്‍ട്ടിയെ ഒരുപടി പോലും മുന്നോട്ട് കൊണ്ടുപോകാനാകാത്ത രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിനെ മറ്റാരെയെങ്കിലും ഏര്‍പ്പിക്കുന്നതാകും നല്ലത്. ഇത് ജനാധിപത്യ വിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസിന് വേണ്ടി അദ്ദേഹം ഒരു പുനരുദ്ധാരണ പദ്ധതി ആവിഷ്‌ക്കരിച്ചിരുന്നു. എന്നാല്‍ അത് നടപ്പാക്കുന്നതില്‍ നേതൃത്വവും അദ്ദേഹവും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് അത് ഉപേക്ഷിക്കുകയും അദ്ദേഹം പാര്‍ട്ടിയില്‍ നിന്ന് അകലുകയും ചെയ്‌തു.

കഴിഞ്ഞ പത്ത് വര്‍ഷമായി ഒരേ പണി ചെയ്യുകയും എന്നാല്‍ യാതൊരു വിജയവും ഇല്ലാതെ വരികയും ചെയ്‌താല്‍ അത് അവസാനിപ്പിക്കുന്നത് കൊണ്ട് യാതൊരു പ്രശ്‌നവും ഇല്ല. മറ്റാര്‍ക്കെങ്കിലും അഞ്ച് വര്‍ഷത്തേക്ക് ഒരു അവസരം നല്‍കുക. നിങ്ങളുടെ അമ്മ ഇത് ചെയ്‌തു. രാജീവ് ഗാന്ധിയുടെ വധത്തെ തുടര്‍ന്ന് രാഷ്‌ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കാനും പി വി നരസിംഹറാവുവിന് 1991ല്‍ അധികാരമേല്‍ക്കാനും അവര്‍ അനുവദിച്ചു.

ലോകത്തെ ഏത് നേതാവിനെ എടുത്ത് നോക്കിയാലും അവര്‍ തങ്ങളുടെ പോരായ്‌മകള്‍ മനസിലാക്കി അത് നികത്താന്‍ നോക്കിയവരാണ്. എന്നാല്‍ രാഹുല്‍ ഗാന്ധി തനിക്ക് എല്ലാം അറിയാമെന്ന മട്ടിലാണ് മുന്നോട്ട് പോകുന്നത്. എന്നാല്‍ നിങ്ങള്‍ക്ക് സഹായം ആവശ്യമുണ്ടെന്ന് നിങ്ങള്‍ തിരിച്ചറിയാത്ത പക്ഷം നിങ്ങളെ ആര്‍ക്കും സഹായിക്കാനാകില്ല.

2019 ല്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയുണ്ടായതോടെ അദ്ദേഹം പാര്‍ട്ടി അധ്യക്ഷ സ്ഥാനം രാജിവച്ചു. എന്നാല്‍ ഫലത്തില്‍ അദ്ദേഹം അതിന് വിരുദ്ധമായി തന്നെയാണ് പ്രവര്‍ത്തിച്ചത്. തങ്ങള്‍ക്ക് കോണ്‍ഗ്രസില്‍ യാതൊരു തീരുമാനവും എടുക്കാനാകുന്നില്ലെന്ന് പല നേതാക്കളും രഹസ്യമായി സമ്മതിക്കുന്നുണ്ട്. ഒരു സീറ്റിന്‍റെ കാര്യത്തിലോ സീറ്റ് പങ്കിടലിന്‍റെ കാര്യത്തിലോ തങ്ങള്‍ക്ക് ഒന്നും ചെയ്യാനാകുന്നില്ല. അതിന് അവര്‍ക്ക് പലരുടെയും അനുമതി ആവശ്യമാണ്. അവരും രാഹുലിന്‍റെ അസാന്നിധ്യം ആഗ്രഹിക്കുന്നു.

തങ്ങള്‍ ആഗ്രഹിക്കുന്നപോലുള്ള തീരുമാനങ്ങള്‍ രാഹുല്‍ കൈക്കൊള്ളാറില്ല. കോണ്‍ഗ്രസും അതിന്‍റെ അനുയായികളുമാണ് മറ്റെന്തിനെക്കാളും വലുത്. വ്യക്തികള്‍ക്ക് ഇവിടെ സ്ഥാനമില്ല. എന്നാല്‍ തുടര്‍ച്ചയായ പരാജയങ്ങളുണ്ടായിട്ടും താനാണ് പാര്‍ട്ടി എന്ന ഭാവമാണ് രാഹുലിന്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍, നീതിന്യായ സംവിധാനങ്ങള്‍, മാധ്യമങ്ങള്‍ പോലുള്ള സ്ഥാപനങ്ങളാണ് തങ്ങളെ പരാജയപ്പെടുത്തിയത് എന്നാണ് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍റെ നിലപാട്. ഇവര്‍ വിട്ടുവീഴ്‌ചകള്‍ക്ക് തയാറാകണമെന്നും രാഹുല്‍ ആഗ്രഹിക്കുന്നു. ഇതിനെയും പ്രശാന്ത് കിഷോര്‍ ചോദ്യം ചെയ്യുന്നു. ഇത് ഭാഗികമായി മാത്രം ശരിയാണ്. 2014ല്‍ ബിജെപി ഇപ്പറയുന്ന സ്ഥാപനങ്ങളിലൊന്നും തന്നെ യാതൊരു സ്വാധീനവും ഇല്ലാതിരുന്ന ഘട്ടത്തിലാണ് ബിജെപി അധികാരത്തിലേറിയത്. 206 സീറ്റുണ്ടായിരുന്ന കോണ്‍ഗ്രസ് 44ലേക്ക് ചുരുങ്ങി. ഘടനാപരമായ നിരവധി പ്രശ്നങ്ങളിലാണ് കോണ്‍ഗ്രസ് ഇതെല്ലാം തിരുത്തപ്പെടേണ്ടതുണ്ട്. 1984 മുതല്‍ കോണ്‍ഗ്രസിന് അതിന്‍റെ മതേതര മൂല്യങ്ങള്‍ നഷ്‌ടമായി.

കോണ്‍ഗ്രസ് തകര്‍ന്നു എന്ന വാദത്തെ പക്ഷേ പ്രശാന്ത് കിഷോര്‍ തള്ളി. കോണ്‍ഗ്രസിനെ കേവലം ഒരു രാഷ്‌ട്രീയ കക്ഷിയായി മാത്രം കാണാനാകില്ല. രാജ്യത്ത് നിന്ന് പൂര്‍ണമായും കോണ്‍ഗ്രസിനെ തുടച്ച് നീക്കാനാകില്ല. കോണ്‍ഗ്രസിന്‍റെ ചരിത്രത്തില്‍ പല കാലങ്ങളിലും ഇത്തരം തിരിച്ചടികളും തിരിച്ച് വരവുകളും ഉണ്ടായിട്ടുണ്ട്. ഏറ്റവും ഒടുവില്‍ ഇത്തരമൊരു തിരിച്ച് വരവ് ഉണ്ടായത് 2004 ല്‍ സോണിയ പാര്‍ട്ടി സാരത്ഥ്യം ഏറ്റെടുത്തതോടെയാണ്.

കോണ്‍ഗ്രസിന് ഇപ്പോഴൊരു കരുത്തുറ്റ കര്‍മ സമിതിയാണ് വേണ്ടത്. ഇതിന്‍റെ ഭരണഘടന സംവിധാനത്തില്‍ അത്തരമൊന്ന് ഇല്ല. കോണ്‍ഗ്രസ് പവര്‍ത്തക സമിതിയെ എങ്ങനെയാണ് അത്തരമൊരു സമിതിക്ക് നവീകരിക്കാനാകുക. പാര്‍ട്ടി അധ്യക്ഷന്‍റെ ഓഫീസ് കേവലമൊരു പിഎയുടെ ഓഫീസ് പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read:പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് സൂചന നല്‍കി പ്രശാന്ത് കിഷോര്‍

കോണ്‍ഗ്രസ് തീര്‍ച്ചയായും ഒരു കര്‍മ്മ സമിതി രൂപീകരിക്കണം. ആം ആദ്‌മി പാര്‍ട്ടി വിവിധ സംസ്ഥാനങ്ങളില്‍ വിജയിച്ച് വരികയാണ്. പക്ഷേ കോണ്‍ഗ്രസിന് പകരം അവര്‍ ഒരു ദേശീയ പാര്‍ട്ടി ആയി മാറാനുള്ള സാധ്യതകളും കിഷോര്‍ തള്ളി. അവര്‍ക്ക് ഒരു പ്രത്യയശാസ്‌ത്ര പിന്‍ബലമില്ല. കുടുംബ വാഴ്‌ച എന്ന ബിജെപിയുടെ ആരോപണവും അദ്ദേഹം തള്ളി. ജനങ്ങള്‍ക്ക് അതൊന്നും പ്രശ്‌നമല്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഒരാളുടെ കുടുംബ പേര് നേട്ടം തന്നെ ആയിരുന്നു. എന്നാല്‍ ഇപ്പോഴത് വലിയ ബാധ്യതയാകുന്നു എന്നും പ്രശാന്ത് കിഷോര്‍ ചൂണ്ടിക്കാട്ടി.

ABOUT THE AUTHOR

...view details