കേരളം

kerala

ETV Bharat / bharat

ഡല്‍ഹി അടക്കം കത്തിക്കുമെന്ന മമതയുടെ പരാമര്‍ശം; പരാതി നൽകി സുപ്രീം കോടതി അഭിഭാഷകൻ - Complaint Filed Over Mamata - COMPLAINT FILED OVER MAMATA

ബംഗാള്‍ കത്തിച്ചാല്‍ ഡല്‍ഹിയും അസമും അടക്കം കത്തിക്കുമെന്ന ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ പരാമര്‍ശത്തില്‍ സുപ്രീം കോടതി അഭിഭാഷകൻ വിനീത് ജിൻഡാല്‍ ഡൽഹി പൊലീസിന് പരാതി നല്‍കി.

MAMATA BANARJEE DELHI BURN  POLICE COMPLAINT MAMATA BANARJEE  ഡല്‍ഹി കത്തിക്കും മമത ബാനല്‍ജി  കൊല്‍ക്കത്ത ഡോക്‌ടര്‍ ബലാത്സംഗം കൊല
Vineet Jindal(LEFT), Mamata Banarjee (Right) (ETV Bharat)

By ETV Bharat Kerala Team

Published : Aug 29, 2024, 9:40 PM IST

ന്യൂഡൽഹി :ബംഗാള്‍ കത്തിച്ചാല്‍ ഡല്‍ഹിയും അസമും അടക്കം കത്തിക്കുമെന്ന വിവാദ പരാമര്‍ശത്തില്‍ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ പരാതി നൽകി സുപ്രീം കോടതി അഭിഭാഷകൻ. വിനീത് ജിൻഡാലാണ് ഡൽഹി പൊലീസിൽ പരാതി നല്‍കിയത്. തൃണമൂൽ ഛത്ര പരിഷത്ത് പരിപാടിയിലായിരുന്നു മമതയുടെ വിവാദ പരാമര്‍ശം. മമതയുടെ വാക്കുകള്‍ അത്യന്തം അപകടകരവും കലാപത്തിന് പ്രേരിപ്പിക്കുന്നതുമാണെന്ന് വിനീത് ജിൻഡാല്‍ പരാതിയില്‍ പറയുന്നു.

ടിഎംസി വിദ്യാർഥി വിഭാഗം അംഗങ്ങളുമായുള്ള പൊതുയോഗത്തിനിടെയാണ് മമത ബാനർജി വിവാദ പ്രസ്‌താവന നടത്തിയത്. കൊല്‍ക്കത്തയില്‍ യുവ ഡോക്‌ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം നടക്കുന്ന പശ്ചാത്തലത്തിലായിരുന്നു മമതയുടെ പരാമര്‍ശം. പ്രസ്‌താവന ദേശവിരുദ്ധവുമാണെന്ന് ജിൻഡാൽ പരാതിയില്‍ പറയുന്നു. പ്രാദേശിക വിദ്വേഷവും ശത്രുതയും ഉളവാക്കാനാണ് മമത ഇത്തരത്തില്‍ പരാമര്‍ശം നടത്തിയതെന്നും പരാതിയിലുണ്ട്.

മുഖ്യമന്ത്രി എന്ന നിലയിൽ മമത ബാനർജി പൊതുജനങ്ങളിൽ കാര്യമായ സ്വാധീനം ചെലുത്തുന്നുവെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഭരണഘടനാപരമായ സ്ഥാനം നിലനില്‍ക്കെയുള്ള അവരുടെ പ്രസ്‌താവന കലാപത്തിനുള്ള ആഹ്വാനവും രാജ്യത്തിന്‍റെ അഖണ്ഡതയ്ക്കും പരമാധികാരത്തിനും ഭീഷണി ഉയർത്താനുമാണ്. പശ്ചിമ ബംഗാളിലെ അഡ്‌മിനിസ്ട്രേറ്റീവ്, ലോ എൻഫോഴ്‌സ്‌മെന്‍റ് ഉദ്യോഗസ്ഥരെ നിയന്ത്രിക്കാൻ മമതയ്ക്ക് അനുവാദമുണ്ട്. അതേസമയം സംസ്ഥാനത്തിനകത്തും മറ്റ് പ്രദേശങ്ങളിലും വ്യാപകമായ അക്രമത്തിന് പ്രേരിപ്പിക്കുന്നതിന് ഈ അധികാരം ദുര്‍വിനിയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് അവരുടെ അഭിപ്രായങ്ങൾ സൂചിപ്പിക്കുന്നതായും പരാതിയില്‍ പറയുന്നു. ബിഎൻഎസിന്‍റെ 152, 192, 196, 353 വകുപ്പുകൾ പ്രകാരമാണ് മമത ബാനർജിക്കെതിരെ കേസെടുത്തിരിക്കുന്നത് എന്ന് പരാതിക്കാരന്‍ പറഞ്ഞു.

മമത ബാനര്‍ജിയുടെ പരാമര്‍ശം :ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയിലെ വനിത ഡോക്‌ടറെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പാർട്ടിയെ ഉപയോഗിച്ച് ബംഗാളിൽ തീകൊളുത്തുകയാണ് എന്ന് മമത ബാനർജി പറഞ്ഞിരുന്നു. 'ചിലർ ഇത് ബംഗ്ലാദേശാണെന്ന് കരുതുന്നു. തീര്‍ച്ചയായും ഞാൻ ബംഗ്ലാദേശിനെ സ്നേഹിക്കുന്നുണ്ട്. അവർ നമ്മളെപ്പോലെ സംസാരിക്കുകയും നമ്മുടെ സംസ്‌കാരം പങ്കിടുകയും ചെയ്യുന്നവരാണ്. പക്ഷേ ഓർക്കുക, ബംഗ്ലാദേശ് വേറെ രാജ്യമാണ്, ഇന്ത്യ വേറെ രാജ്യമാണ്. മോദി തന്‍റെ പാർട്ടിയെ ഉപയോഗിച്ച് ഇവിടെ തീകൊളുത്തുകയാണ്. ബംഗാളിന് തീകൊളുത്തിയാല്‍ അസം, നോർത്ത് ഈസ്റ്റ്, ഉത്തർപ്രദേശ്, ബിഹാർ, ജാർഖണ്ഡ്, ഒഡിഷ, ഡൽഹി എന്നിവിടങ്ങളിലും തീകൊളുത്തും. ഞങ്ങൾ നിങ്ങളുടെ കസേര വലിച്ചെറിയും' മമത ബാനര്‍ജി പറഞ്ഞു.

Also Read :സ്‌ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിച്ചേ തീരൂ; ആഹ്വാനവുമായി രാഷ്‌ട്രപതി ദ്രൗപദി മുര്‍മു

ABOUT THE AUTHOR

...view details