ശ്രീനഗർ:തെരഞ്ഞെടുപ്പ് ചൂടിൽ ജമ്മു കശ്മീർ. വ്യാഴാഴ്ച (സെപ്റ്റംബർ 19) നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. മോദിയുടെ തെരഞ്ഞെടുപ്പ് റാലിക്ക് മുന്നോടിയായുള്ള ഒരുക്കങ്ങൾ കശ്മീരിൽ പുരോഗമിക്കുകയാണ്. റാലിയിൽ അദ്ദേഹം പൊതുജനങ്ങളെ അഭിസംബോധന ചെയ്യും.
റാലിയുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ നടക്കുകയാണെന്ന് ബിജെപി നേതാവ് അൽത്താഫ് താക്കൂർ പറഞ്ഞു. വലിയ റാലിയാണ് ജമ്മു കശ്മീരിൽ സംഘടിപ്പിക്കുന്നത്. ആളുകൾ മോദിയുടെ വാക്കുകള്‍ കേള്‍ക്കാന്‍ ആവേശഭരിതരായിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ വർഷത്തെ മോദിയുടെ മൂന്നാമത്തെ കശ്മീര്‍ സന്ദര്‍ശനമാണ് വ്യാഴാഴ്ച നടക്കുക. പാര്‍ട്ടി പ്രവര്‍ത്തകരെ കാണാന്‍ കൂടിയാണ് മോദി കശ്മീരിൽ എത്തുന്നത്. പാർട്ടിയുടെ 19 സ്ഥാനാർഥികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. മോദിയുടെ സന്ദര്‍ശനം സ്ഥാനാർഥികളുടെ ആത്മവീര്യം വർധിപ്പിക്കുമെന്നും ബിജെപിയുടെ വിജയം എളുപ്പമാക്കുമെന്നും അൽത്താഫ് താക്കൂർ വ്യക്തമാക്കി.
ഇടിവി ഭാരത് കേരളം ഇനി വാട്സ്ആപ്പിലും