ന്യൂഡൽഹി: കേന്ദ്ര സർക്കാരിൻ്റെ തൊഴിൽദാന മേളയായ റോസ്‌ഗർ മേളയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട 71,000 ത്തിലധികം ആളുകൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നിയമനകത്ത് നൽകും. നാളെ (ഡിസംബർ 23) രാവിലെ 10:30-ഓടെ നിയമന കത്തുകൾ നൽകുന്നതായിരിക്കും. വീഡിയോ കോൺഫറൻസ് വഴിയാണ് നിയമനകത്തുകൾ നൽകുകയെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് പ്രസ്‌താവനയിലൂടെ അറിയിച്ചു.
റോസ്‌ഗർ മേള: 71,000-ത്തിലധികം ആളുകൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നിയമനകത്ത് നൽകും - PM DISTRIBUTE APPOINTMENT LETTERS
നാളെ (ഡിസംബർ 23) രാവിലെ 10:30ന് വീഡിയോ കോൺഫറൻസ് വഴി നിയമന കത്തുകൾ നൽകുന്നതായിരിക്കും.

Published : Dec 22, 2024, 5:14 PM IST
തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുന്നതിന് ഏറ്റവും ഉയർന്ന മുൻഗണന നൽകാനുള്ള പ്രധാനമന്ത്രിയുടെ പ്രതിജ്ഞാബദ്ധതയുടെ പൂർത്തീകരണത്തിലേക്കുള്ള ചുവടുവയ്പ്പാണ് റോസ്‌ഗർ മേളയെന്ന് അദ്ദേഹത്തിന്‍റെ ഓഫിസ് (പിഎംഒ) പ്രസ്‌താവനയിൽ പറഞ്ഞു. രാഷ്‌ട്ര നിർമാണത്തിലും സ്വയം ശാക്തീകരിക്കുന്നതിനുമുള്ള അവസരങ്ങളാണ് റോസ്‌ഗർ മേളയിലൂടെ യുവാക്കൾക്ക് സൗകര്യമൊരുക്കുന്നത്.
രാജ്യത്തെ 45 സ്ഥലങ്ങളിൽ ഈ മേള നടക്കുന്നതായിരിക്കും. വിവിധ കേന്ദ്രസർക്കാർ മന്ത്രാലയങ്ങളിലേക്കും വകുപ്പുകളിലേക്കുമാണ് റിക്രൂട്ട്‌മെൻ്റ് നടക്കുന്നത്. രാജ്യത്തുടനീളം നടക്കുന്ന ഈ റിക്രൂട്ട്‌മെൻ്റിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം, തപാൽ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ്, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, ധനകാര്യ സേവന വകുപ്പ് വിവിധ മന്ത്രാലയങ്ങൾ എന്നിവ സഹകരിക്കുന്നതായിരിക്കും.
Also Read:പ്രധാനമന്ത്രി മോദിയെ ആദരിച്ച് കുവൈറ്റിലെ ബയാൻ കൊട്ടാരം