ചണ്ഡീഗഡ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാബ് സന്ദർശനത്തിന് മുന്‍പ് പട്യാലയിൽ പലയിടത്തും ഖാലിസ്ഥാനി മുദ്രാവാക്യങ്ങൾ പ്രത്യക്ഷപ്പെട്ടു. ഇത് സംബന്ധിച്ച് ഒരു വീഡിയോ സിഖ് ഫോർ ജസ്‌റ്റിസ് തലവൻ ഗുർപത്വന്ത് സിങ് പന്നു പുറത്തുവിട്ടു. ഈ വീഡിയോയിലൂടെ ഖാലിസ്ഥാനി മുദ്രാവാക്യങ്ങൾ എഴുതിയതിന്‍റെ ഉത്തരവാദിത്തം അദ്ദേഹം ഏറ്റെടുത്തിട്ടുണ്ട്.
പ്രധാനമന്ത്രി മോദിയുടെ പട്യാല സന്ദർശനത്തിന് മുമ്പ് പലയിടത്തും തങ്ങളുടെ പ്രവർത്തകർ ഖാലിസ്ഥാനി പതാകകൾ ഉയർത്തിയിട്ടുണ്ടെന്നും അദ്ദേഹത്തിന്‍റെ പഞ്ചാബ് സന്ദർശന വേളയിൽ തങ്ങളെ എതിർക്കുമെന്നും പന്നു പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ പഞ്ചാബ് സന്ദർശിച്ച്, നാളെ പട്യാലയിൽ അദ്ദേഹം തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കും.