ചെന്നൈ: തമിഴ്‌നാട്ടില്‍ കോടി കണക്കിന് രൂപയുടെ പദ്ധതികള്‍ ഉദ്ഘാടനം ചെയ്‌ത് പ്രധാന മന്ത്രി നരേന്ദ്ര മോദി. 17,000 കോടിയലധികം രൂപയുടെ പദ്ധതികള്‍ ഉദ്‌ഘാടനം ചെയ്‌ത അദ്ദേഹം പുതിയ സംരംഭങ്ങളുടെ തറക്കല്ലിടലും നിര്‍വഹിച്ചു. സംസ്ഥാനത്ത് പുരോഗതിയുടെ പുതിയ അധ്യായം തുറക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു (PM Narendra Modi).
കേന്ദ്ര സര്‍ക്കാരിന്‍റെ ശ്രമഫലമായാണ് തമിഴ്‌നാട്ടില്‍ വികസനങ്ങള്‍ക്ക് വഴിയൊരുങ്ങിയത്. കേന്ദ്ര സര്‍ക്കാരിന്‍റെ ഇത്തരം ശ്രമങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ ഏതാനും മാധ്യമങ്ങള്‍ ശ്രമിക്കുന്നുണ്ടെങ്കിലും സംസ്ഥാനത്തെ ഭരണം അതിന് അനുവദിക്കുന്നില്ലെന്ന് ഡിഎംകെ സര്‍ക്കാരിനെ കുറ്റപ്പെടുത്തി മോദി പറഞ്ഞു. എന്നാല്‍ വികസന പ്രവര്‍ത്തനങ്ങളില്‍ നിന്നും തങ്ങള്‍ വിട്ടുനില്‍ക്കില്ലെന്ന് ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ ഗ്രീൻ ഹൈഡ്രജൻ ജലപാത തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ ഫ്ലാഗ് ഓഫ് ചെയ്‌ത് കൊണ്ട് അദ്ദേഹം പറഞ്ഞു (New Projects In Tamil Nadu).
കേന്ദ്ര സര്‍ക്കാരിന്‍റെ നിരന്തരമായ ശ്രമങ്ങള്‍ കാരണം തമിഴ്‌നാട്ടില്‍ ജീവിത സൗകര്യം മെച്ചപ്പെട്ടു. സംസ്ഥാനത്ത് വരാനിരിക്കുന്ന പുതിയ പദ്ധതികള്‍ വികസിത ഇന്ത്യയുടെ റോഡ്‌മാപ്പിന്‍റെ ഒരു പ്രധാന ഭാഗം കൂടിയാണ്. താന്‍ പറയുന്നതെന്തും രാഷ്‌ട്രീയ നേട്ടത്തിനാണെന്നും ചിന്തിക്കരുത് (ISRO Kulasekharapatnam Space Port Rocket Launch). അത് വികസനത്തിന് മാത്രമുള്ളതാണ് (New ISRO Launch Complex In TN).