ന്യൂഡൽഹി: രാജ്യത്തെ ജനങ്ങള്‍ക്ക് രക്ഷാബന്ധന്‍ ദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും. ആശംസകള്‍ അറിയിച്ച് എക്‌സില്‍ പോസ്റ്റിട്ട ഇരുവരും ജനങ്ങളുടെ സന്തോഷത്തിനും ഐശ്വര്യത്തിനും വേണ്ടി പ്രാര്‍ഥിച്ചു.
'രക്ഷാബന്ധന്‍ ദിനത്തില്‍ രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും താന്‍ ആശംസകള്‍ നേരുന്നു. സഹോദര സ്‌നേഹത്തിന്‍റെ പ്രതീകമാണ് ഈ ദിനാഘോഷം. ഈ ദിനം നിങ്ങളുടെ ബന്ധങ്ങള്‍ കൂടുതല്‍ മനോഹരമാക്കട്ടെ, സന്തോഷവും ഐശ്വര്യ പൂര്‍ണവുമായ ഒരു ഭാവി നിങ്ങള്‍ക്കുണ്ടാകട്ടെ'യെന്നും പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.
അതേസമയം രാജ്യത്തെ മുഴുവന്‍ പേര്‍ക്കും രക്ഷാബന്ധന്‍ ആശംസകളുമായി രാഹുല്‍ ഗാന്ധിയുമെത്തി. 'രാജ്യത്തെ മുഴുവന്‍ പേര്‍ക്കും സന്തോഷത്തിന്‍റെയും ഐശ്വര്യത്തിന്‍റെ രക്ഷാബന്ധന്‍ ദിനാശംസകള്‍. രക്ഷാബന്ധന്‍ നിങ്ങളുടെ പവിത്ര ബന്ധങ്ങളെ എപ്പോഴും ദൃഢതയോടെ നിലനിര്‍ത്തട്ടെ'യെന്നും എക്‌സില്‍ കുറിച്ച രാഹുല്‍ ഗാന്ധി സഹോദരി പ്രിയങ്ക ഗാന്ധിക്കൊപ്പമുള്ള ചിത്രവും പങ്കിട്ടു.
കേന്ദ്ര ആരോഗ്യമന്ത്രിയും ബിജെപി അധ്യക്ഷനുമായ ജെപി നദ്ദ ജനങ്ങളെ അഭിവാദ്യം ചെയ്യുകയും രക്ഷാബന്ധൻ എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും ഭാഗ്യവും നിറയ്ക്കട്ടെയെന്ന് പ്രാർത്ഥിക്കുകയും ചെയ്‌തു. 'സഹോദരനും സഹോദരിയും തമ്മിലുള്ള അഭേദ്യമായ സ്നേഹവും വിശ്വാസവുമാണ് രക്ഷാബന്ധൻ. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ആശംസകള്‍ നേരുന്നു. ഈ ദിനം എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും നന്മയും നിറയ്ക്കട്ടെ എന്ന് ഞാൻ ദൈവത്തോട് പ്രാർഥിക്കുന്നു'വെന്നും നദ്ദ എക്‌സിൽ പോസ്റ്റ് ചെയ്‌തു.
Also Read :അതിർത്തി കാക്കുന്ന സൈനികർക്ക് രാഖി കെട്ടി പെൺകുട്ടികൾ