ബെംഗളൂരു:പിറ്റ് ബുളളിന്‍റെ ആക്രമണത്തില്‍ രണ്ടുവയസുകാരിക്ക് പരിക്ക്. നായയുടെ ആക്രമണത്തില്‍ തൊളില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടി നിലവില്‍ ചികിത്സയിലാണ്. ഡിസംബർ 23ന് ബാനസവാടി വെങ്കടസ്വാമി ലേഔട്ടിലാണ് സംഭവം നടന്നത്.
രണ്ട് വയസുകാരിയെ അമ്മ എടുത്തുകൊണ്ട് നില്‍ക്കുമ്പോഴാണ് അടുത്ത വീട്ടിലെ പിറ്റ് ബുള്‍ ആക്രമിക്കുന്നത്. കുട്ടിയെ നായയിൽ നിന്ന് രക്ഷിക്കാൻ അമ്മ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കുട്ടിയുടെ തോളിൽ നായ കടിക്കുകയായിരുന്നു.